03 September 2026
SHIJI MK
Image Credit: Getty Images
കഴിഞ്ഞ ഒരു വര്ഷം കൊണ്ട് സ്വര്ണം തനിക്ക് സ്വന്തമാക്കാന് സാധിക്കുന്ന എന്ന നിരക്കുകളും സ്വന്തമാക്കി. ഒന്നരലക്ഷം വരെയാണ് വിലയെത്തിയത്.
എന്നാല് ഈ കണ്ടതൊന്നും സ്വര്ണത്തിന്റെ കളികള് എന്നാണ് സാമ്പത്തിക വിദഗ്ധര് പറയുന്നത്. ഇനിയും സര്വ്വകാല റെക്കോഡുകള് പൊന്ന് കീഴടക്കിയേക്കും.
സ്വര്ണവില ഔണ്സിന് 20,000 ഡോളര് കടക്കുമെന്നാണ് ക്രെസ്കാറ്റ് ക്യാപിറ്റലിന്റെ സ്ഥാപകനും സിഇഒയുമായ കെവിന് സ്മിത്ത് നല്കുന്ന മുന്നറിയിപ്പ്.
സ്വര്ണവിലയില് തിരുത്തലുകള് സംഭവിക്കുന്നതിന് കാരണം കര്ശനമായ പണനയ നിലപാടുകള്ക്ക് പേരുകേട്ട കെവിന് വാര്ഷിനെ ഫെഡറല് റിസര്വിന്റെ ചെയര്മാനായി നിയമിച്ചതാണെന്നും അദ്ദേഹം.
പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകള് വര്ധിക്കുന്നത് പലിശനിരക്ക് ഉയര്ത്തുമെന്ന റിപ്പോര്ട്ടുകളും സജീവമാക്കുന്നുണ്ട്. ഇത് സ്വര്ണവിലയെ ബാധിക്കും.
അമേരിക്കയുടെ ഉയര്ന്ന സര്ക്കാര് കടവും വലിയ ബജറ്റ് കമ്മിയും ഭാവിയില് പലിശനിരക്ക് വളരെ ഉയര്ന്ന നിലയില് തുടരുന്നത് ബുദ്ധിമുട്ടാക്കുമെന്നും സ്മിത്ത് അഭിപ്രായപ്പെടുന്നു.
കേന്ദ്ര ബാങ്കുകളുടെ സ്വര്ണവാങ്ങല് തുടര്ന്നാല് ആഗോള സാമ്പത്തിക സംവിധാനത്തില് സ്വര്ണത്തിന്റെ പ്രാധാന്യം കൂടുതല് വര്ധിക്കുമെന്നാണ് സ്മിത്തിന്റെ വിലയിരുത്തല്.
രാജ്യാന്തര വിപണിയില് സ്വര്ണം ഔണ്സിന് 20,000 ഡോളറായാല് കേരളത്തില് ഒരു പവന് സ്വര്ണത്തിന് 4.9 ലക്ഷം രൂപയോളം വിലയുണ്ടാകും. ഗ്രാമിന് 70,000 രൂപയ്ക്കുള്ളിലും.