02 September 2026
AMAL KV
Photo Credit: TVS Website
ടിവിഎസിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും അധികം ഫാൻ ബേസുള്ള മോഡലുകളിൽ ഒന്നാണ് ഐ ക്യൂബ്.
ഒരു മില്യൻ ഐ ക്യൂബ് കുടുംബാംഗങ്ങൾ എന്ന നേട്ടത്തിന്റെ ഭാഗമായി മില്ലേനിയം എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഐ ക്യൂബ് മില്യൺ ആർ സ്പെഷ്യൽ എഡിഷന് സ്കൂട്ടറിന് 1,40,138 രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്.
അറോറ ഗ്രീൻ ഡ്യുവൽ-ടോൺ പെയിന്റാണ് വാഹനത്തിൽ. നോർത്തേൺ ലൈറ്റ്സിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കളർ തീം നൽകിയത്.
പഴയ മോഡലിൽ ഉപയോഗിച്ചിരുന്ന 3.5 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്.
ബാറ്ററി ഒറ്റത്തവണ ചാർജ് ചെയ്താൽ 145 കിലോമീറ്റർ ( ഐ.ഡി.സി ) റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പുതിയ എഡിഷനിൽ മുൻവശത്തായി ഒരു അധിക സ്റ്റോറേജ് കമ്പാർട്ട്മെന്റ് കൂടി ടിവിഎസ് ഉൾപ്പെടുത്തിയിരിക്കുന്നു.
സീറ്റിനടിയിലുള്ള നിലവിലെ യുഎസ്ബി പോർട്ടിന് പുറമെ, ഒരു ടൈപ്പ്-സി ചാർജിംഗ് പോർട്ടും പുതുതായി നൽകിയിരിക്കുന്നു.