നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ വൃക്കകളെ നശിപ്പിക്കുന്നതിനായി നിങ്ങള്‍ തന്നെ എന്തെല്ലാം ചെയ്യാറുണ്ട്?
ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിതമായ ഉപയോഗം വൃക്കയില്‍ കല്ലുണ്ടാക്കും. ഭക്ഷണത്തില്‍ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കുന്നതാണ് നല്ലത്.
വൃക്കകളുടെ പ്രവര്‍ത്തനത്തിന് വെള്ളം കൂടിയേ തീരൂ. ആവശ്യത്തിന് വെള്ളം കുടിച്ചില്ല എങ്കില്‍ കിഡ്‌നി സ്റ്റോണിന് സാധ്യതയേറുന്നു.
സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് വൃക്കകള്‍ക്ക് നല്ലതല്ല.
കൂടാതെ പതിവായി സോഡ കുടിക്കുന്ന ശീലവും നല്ലതല്ല. ഇവയും നമ്മുടെ വൃക്കകളുടെ ആരോഗ്യത്തെ മോശമാക്കുന്നു.
പുകവലിക്കുന്നത് വഴി രക്തക്കുഴലുകളുടെ പ്രവര്‍ത്തനം നശിക്കുന്നു. മന്ദഗതിയിലുള്ള രക്തയോട്ടത്തിന് ഇതുവഴി വെക്കുന്നതോടെ വൃക്കകള്‍ തകരാറിലാകും.
മദ്യപിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലത്. വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുന്നതിനും മദ്യപാനം വഴിവെക്കും.
കൂടാതെ വേദന സംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നതും വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനിടയുണ്ട്.