നിരവധി ഔഷധ ഗുണമുളള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഇത് ചേർത്ത ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗ്രാമ്പു ചായയുടെ പ്രധാന ഗുണങ്ങൾ നോക്കാം.
ഗ്രാമ്പു ചേർത്ത ചായ പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രാമ്പൂ ചേര്‍ത്ത ചായ പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ഭക്ഷണശേഷം ഗ്രാമ്പൂ ചായ കുടിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും.
ഗ്രാമ്പുവിട്ട ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും വളരെ നല്ലതാണ്.
ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഗ്രാമ്പു ചായ കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ ചേർത്ത ചായയോ വെള്ളമോ കുടിക്കുന്നത് വായിലെ ദുർഗന്ധം മാറ്റാന്‍ സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരും ഗ്രാമ്പൂ വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.