03 May 2025
NANDHA DAS
Image Courtesy: Freepik
ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഇത് വെള്ളത്തിൽ കുതിർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിന്റെ പ്രധാന ചില ഗുണങ്ങൾ നോക്കാം. ഗുണങ്ങൾ നൽകുന്നു. ഇതിന്റെ പ്രധാന ചില ഗുണങ്ങൾ നോക്കാം.
വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും, ശരീരഭാരം നിയന്ത്രിക്കാനും ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഉലുവ വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.
ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉലുവ വെള്ളം നല്ലതാണ്.
ദിവസവും രാവിലെ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും.
രാവിലെ പതിവായി ഉലുവ വെള്ളം കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും ഗുണം ചെയ്യും.
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഉലുവ വെള്ളം പതിവാക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മികച്ചതാണ്.