ഫ്‌ളാക്‌സ് സീഡ് ശരീരത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എങ്ങനെയാണ് അവ നിങ്ങളെ സഹായിക്കുന്നതെന്ന് അറിയാമോ?

ഫ്‌ളാക്‌സ് സീഡ്

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഫ്‌ളാക്‌സ് സീഡില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

ഫാറ്റി ആസിഡുകള്‍

ഫ്‌ളാക്‌സ് സീഡില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കും.

മലബന്ധം

ഫ്‌ളാക്‌സ് സീഡില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിന്റെ വേഗത കുറയ്ക്കുന്നു. ഇത് രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഷുഗര്‍

ഫ്‌ളാക്‌സ് സീഡില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. അവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ്.

തലച്ചോര്‍

ആന്റി ഓക്‌സിഡന്റുകള്‍, നല്ല കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

ചര്‍മം

ഫ്‌ളാക്‌സ് സീഡിലുള്ള ഫൈബര്‍ ശരീരത്തില്‍ അധികമായുള്ള കൊഴുപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയെ തടയും ചെയ്യുന്നു.

കൊഴുപ്പ്

കൂടാതെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദന കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡ് വെള്ളം കുടിക്കുന്നത് സഹായിക്കും.

വയറുവേദന