23 SEPT 2025

TV9 MALAYALAM

കുതിർത്ത ഈന്തപ്പഴം  വെറും വയറ്റിൽ കഴിക്കൂ; പല പ്രശ്നങ്ങളും മാറും

 Image Courtesy: Unsplash 

വിറ്റാമിനുകൾ, പ്രോട്ടീൻ, നാരുകൾ, ആൻറി ഓക്‌സിഡൻറുകൾ എന്നിവയാൽ സമ്പുഷ്‌ടമായ ഈന്തപ്പഴം കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്.

ഈന്തപ്പഴം

എന്നാൽ സാധാരണ നിങ്ങൾ കഴിക്കുന്നതിൽ നിന്ന് കൂടുതൽ ​ഗുണങ്ങൾ ലഭിക്കുക അവ കുതിർത്ത് കഴിക്കുമ്പോഴാണ്. എന്തെല്ലാമെന്ന് നോക്കാം.

കുതിർത്ത്

കുതിർത്ത ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാനും നല്ലതാണ്.

വെറും വയറ്റിൽ

ഉയർന്ന നാരുകളുടെ അളവ് മലവിസർജ്ജനത്തെ സഹായിച്ച് മലബന്ധം തടയുകയും ചെയ്യുന്നു. അതേസമയം കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.

ദഹനം

ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ വലിയ ഉറവിടമാണ് ഈന്തപ്പഴം. ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നതിന് വളരെ നല്ലതാണ്.

ഊർജ്ജം

ഈന്തപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കൂടാതെ  ഹൃദയാരോഗ്യത്തിനും വളരെ ​ഗുണപ്രദമാകുന്നു.

ഹൃദയാരോഗ്യം

ആന്റിഓക്‌സിഡന്റുകളും ബി 6 പോലുള്ള വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ ഈന്തപ്പഴം തലച്ചോറിനെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കും.

തലച്ചോറിന്

വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം രോഗപ്രതിരോധ ശേഷി കൂട്ടാനും ശക്തമായ അസ്ഥികൾ നിലനിർത്തുന്നതിനും നല്ലതാണ്. 

അസ്ഥികൾക്ക്