20 September 2025

Nithya V

Image Credit: Unsplash, Getty Image

തടി കുറയ്ക്കും ആരോഗ്യം കൂട്ടും; കഴിക്കേണ്ടത് ഇത് 

അമിത വണ്ണം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരുമുണ്ട്. എന്നാൽ ഒരേയൊരു ഭക്ഷ്യവസ്തു ഉപയോ​ഗിച്ച് ഇതിന് പരിഹാരം കണ്ടെത്താം.

അമിതവണ്ണം

ഏത് പ്രായക്കാര്‍ക്കും ഏത് രോഗികള്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണ് ഓട്സ്. തടി കുറയ്ക്കാന്‍ ഓട്‌സ് കഴിക്കുന്നത് നല്ലതാണ്.

ഓട്സ്

ഓട്സിൽ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വിറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.

വിറ്റമിൻ

ഓട്സിലെ നാരുകളും പ്രോട്ടീനുകളും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അതേസമയം, പ്രോസസ് ചെയ്ത തരം ഓട്‌സ് ഗുണം നല്‍കില്ല.

പ്രോട്ടീൻ

സ്റ്റീല്‍കട്ട് ഓട്‌സ്, റോള്‍ഡ് ഓട്‌സ് എന്നിങ്ങനെയുള്ള ഓട്‌സ് ഉപയോഗിയ്ക്കുന്നതാണ് തടി കുറയ്ക്കാൻ നല്ലത്. 

ഓട്സ്

ഓട്സ് കഴിക്കേണ്ട രീതിയും പ്രധാനമാണ്. ഓട്‌സ് കഞ്ഞിപോലെ കാച്ചിക്കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ കാര്യമായ ഗുണം നല്‍കില്ല. 

കഴിക്കേണ്ട രീതി

ഉപ്പുമാവ് രൂപത്തിലോ പുട്ടായോ ഇതുപോലെയുള്ള ഭക്ഷണവസ്തുക്കളുടെ രൂപത്തിലോ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. 

ഗുണകരം

പാലൊഴിച്ച് കഴിയ്ക്കുന്നതും ​ഗുണകരമാണ്. എന്നാൽ കൊഴുപ്പ് കുറഞ്ഞ പാല്‍ ഉപയോ​ഗിക്കാൻ ശ്രദ്ധിയ്ക്കുക. 

പാൽ