21 SEPT 2025

TV9 MALAYALAM

പാത്രം കഴുകുമ്പോൾ  ഈ അബദ്ധങ്ങൾ ചെയ്യരുതേ.

 Image Courtesy: Unsplash 

പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നവരും മടിക്കുന്ന ഒരു ജോലിയാണ് പാത്രം കഴുകുന്നത്. വെറുതെ കഴുകിയാൽ പോരാം വൃത്തിയായില്ലെങ്കിൽ രോ​ഗങ്ങൾ പിടിപെടും.

അടുക്കള

എന്നാൽ നമ്മാൾ പാത്രങ്ങൾ കഴുകുമ്പോൾ സാധാരണയായി വരുത്തുന്ന ചില തെറ്റുകളുണ്ട്. എത് എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

കഴുകുമ്പോൾ

തണുത്ത വെള്ളത്തിൽ കഴുകിയതിന് ശേഷം ചൂട് വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്നത് ഒഴിവാക്കുന്നത് കൈകൾ മനോഹരമായിരിക്കാൻ സഹായിക്കും.

ചൂട് വെള്ളം

സോപ്പ് ഉപയോഗിച്ചാണ് പാത്രങ്ങൾ കഴുകേണ്ടത്. എന്നാൽ അമിതമായി സോപ്പ് ഉപയോഗിക്കരുത്. എപ്പോഴും മിതമായി മാത്രം ഉപയോ​ഗിക്കുക.

സോപ്പ്

കിച്ചൻ സ്പോഞ്ച് നിരന്തരം ഉപയോഗിക്കുമ്പോൾ അവയിൽ അഴുക്കും അണുക്കളും ഉണ്ടാകാം. അതിനാൽ ഉപയോഗം കഴിഞ്ഞ് കഴുകി ഉണക്കി സൂക്ഷിക്കുക.

സ്പോഞ്ച്

അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്കും ഭക്ഷണ അവശിഷ്ടങ്ങളും അണുക്കളും ഉണ്ടാവുന്നത് സിങ്കിലാണ്. പാത്രം കഴുകിയ ശേഷം സിങ്ക് നന്നായി വൃത്തിയാക്കുക.

സിങ്ക്

പാത്രം കഴുകിയതിന് ശേഷം നന്നായി ഉണക്കണം. ഈർപ്പത്തോടെ പാത്രങ്ങൾ സൂക്ഷിക്കുമ്പോൾ അണുക്കളും പൂപ്പലും ഉണ്ടാകുന്നു.

ഉണക്കാതിരിക്കുക

പാത്രം കഴുകി കഴിഞ്ഞാൽ സിങ്കിന് ചുറ്റം വെള്ളം കെട്ടിനിൽക്കുന്നു. അതിനാൽ അവ തുടച്ച് വൃത്തിയാക്കുന്നത് അടുക്കളയിൽ ശുചിത്വം നിലനിർത്തും.

തുടക്കുക