10 November 2026
AMAL KV
Photo Credit: Hero Website
ഹീറോ മോട്ടോ കോർപ്പിന്റെ പ്രീമിയം സെഗ്മെന്റിൽ വരുന്ന ബൈക്കാണ് എക്സ്ട്രീം 160 R.
ഡബിൾ ഡിസ്ക്, സിംഗിൾ ഡിസ്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ആണ് വാഹനത്തിന് ഉള്ളത്.
ഡബിൾ ഡിസ്കിന് 1,20,346 രൂപയും സിംഗിൾ ഡിസ്കിന് 1,13,829 രൂപയും മുതലാണ് വില ആരംഭിക്കുന്നത്.
എയർ കൂൾഡ് ഫോർ സ്ട്രോക്ക് എൻജിൻ ആണ് വാഹനത്തിന് കരുത്തേകുന്നത്.
163.2 സിസി ശേഷിയുള്ള വാഹനത്തിന് 15 ps ആണ് പരമാവധി പവർ, മാക്സിമം ടോർക്ക് 14 ന്യൂട്ടൻ മീറ്ററും.
സുരക്ഷയുടെ ഭാഗമായി സിംഗിൾ ചാനൽ എബിഎസും ഡിസ്ക് ബ്രേക്കുകളും നൽകിയിരിക്കുന്നു.
സ്റ്റാൻഡേർഡ് ടെലസ്കോപ്പിക് മുൻപിലും മോണോ ഷോക് അഡ്ജസ്റ്റബിൾ സസ്പെൻഷൻ പിന്നിലും വരുന്നു.
വാഹനത്തിന്റെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന മികച്ച കൺസോൾ ആണ് വാഹനത്തിൽ വരുന്നത്.