07 JULY 2025

Jenish Thomas

Image Courtesy: Getty Images

വയറിൻ്റെ ഈ ഭാഗത്താണോ മറുക്? ഭാഗ്യം-നിർഭാഗ്യങ്ങൾ ഇങ്ങനെ

ഒരു പ്രായമാകുമ്പോഴേക്കും മനുഷ്യശരീരത്തിൽ കാണപ്പെടുന്നതാണ് മറുക്. സയൻസ് പ്രകാരം ഒരു ആവശ്യമില്ലാത്ത കോശവളർച്ച. എന്നാൽ നമ്മുടെ വിശ്വാസങ്ങൾ പ്രകാരം മറുക് വളരെ വേണ്ടപ്പെട്ട ഒന്നാണ്

മറുക്

മനുഷ്യജീവിതത്തിലെ ശുഭവും അശുഭകരവുമായ സന്ദർഭങ്ങൾ മറുകിലൂടെ കണ്ടെത്താറുണ്ട്. ഇവ വിശദീകരിക്കുന്ന ശാസ്ത്രമാണ് സാമുദ്രിക ശാസ്ത്രം.

സാമുദ്രിക ശാസ്ത്രം

ഓരോ മറുകും ഓരോരുത്തരുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നുയെന്നാണ് സാമുദ്രിക ശാസ്ത്രിത്തിൽ പറയപ്പെടുന്നത്. കൂടാതെ ഒരു വ്യക്തിയുടെ ഭാഗ്യം-നിർഭാഗ്യത്തെ കൂടി മറുകുകളുടെ സ്ഥാനം വ്യക്തമാക്കാറുണ്ട്.

ഓരോ മറുകും സൂചിപ്പിക്കുന്നത്

കാണാമറയത്തെ മറുകുകൾക്കാണ് പ്രധാനമായും ഇവ വിശദീകരിക്കപ്പെടുന്നത്. ഇന്ന് വയറിൻ്റെ ഭാഗത്തെ മറുകകളുടെ ഭാഗ്യം-നിർഭാഗ്യങ്ങളെ കുറിച്ച് സമുദ്രിക് ശസ്ത്രപ്രകാരം പരിശോധിക്കാം

കാണാമറയത്തെ മറുകുകൾ

വയറിൽ കാണപ്പെടുന്ന മറുകുകളുടെ ഭാഗ്യം-നിർഭാഗ്യങ്ങൾ പുരുഷനിലും സ്ത്രീകളിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു.

വയറിൽ കാണപ്പെടുന്ന മറുകുകൾ

പുരുഷന്‍മാരുടെ വയറ്റിൽ ഒരു മറുക് കണ്ടാൽ അവർക്ക് തൊഴിൽ മേഖലയിൽ നല്ല ഉന്നതി ഉണ്ടാകും. അവർക്ക് പണത്തിന് ഒരു ഞെരുക്കവും ഉണ്ടാകില്ല

പുരുഷന്‍മാരുടെ വയറ്റിൽ കണ്ടാൽ?

സ്ത്രീകളിലാണെങ്കിൽ അവർക്ക് സന്തോഷപരമായ കുടുംബ ജീവിതം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇവർക്ക് യാതൊരു തരത്തിലുള്ള വലിയ പ്രതിസന്ധികൾ ഉണ്ടാകില്ല.

സ്ത്രീകളിലാണെങ്കിൽ?

ഇനി വയറിൻ്റെ വലത് ഭാഗത്താണ് മറുകെങ്കിൽ അവർ ഭാഗ്യവാന്‍മാരാണ്. അവർക്ക് ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് നേടിയെടുക്കുകയും ചെയ്യും. സാമ്പിത്തകമായ ബുദ്ധിമുട്ട് ഇവർ നേരിടില്ല.

വയറിൻ്റെ വലത് ഭാഗത്താണെങ്കിൽ?

ഇനി വയറിൻ്റെ ഇടതവശത്താണ് മറുകെങ്കിൽ അവർക്ക് ഭാഗ്യമുണ്ടെങ്കിലും ജീവിതം വെല്ലുവിളി നിറഞ്ഞതാണ്. ഒരുപാട് കഠിനാധ്വാനത്തോടെ മാത്രം ഭാഗ്യം അവരിലേക്കെത്തുള്ളൂ. ഇവർക്ക് കൂടുതൽ സ്വത്ത് വക ലഭിക്കാനും സാധ്യതയേറെയാണ്

ഇടതവശത്താണെങ്കിൽ?

ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതുവിലുള്ള ചില വിശ്വാസങ്ങൾ അടിസ്ഥാനപ്പെടുത്തിട്ടുള്ളവയാണ്. ഇവ ഒരിക്കലും വാസ്തവമാണെന്ന് ടിവി9 മലയാളം പറയുന്നില്ല

നിരാകരണം