30 August 2026

Jayadevan A M

ഭക്ഷണം എത്ര തവണ ചവച്ചരച്ച് കഴിക്കണം?

Image Courtesy: Getty Images

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്നാണ് പറയുന്നത്‌. നന്നായി ചവച്ചരയ്ക്കാതെ ഭക്ഷണം ധൃതിയില്‍ കഴിച്ചിട്ട് കാര്യമില്ല

ഭക്ഷണം 

ആഹാരം ഏകദേശം 32 തവണ ചവച്ചരയ്ക്കണമെന്നാണ് പറയുന്നത്. ഭക്ഷണം പൂർണ്ണമായും അരഞ്ഞ് ദ്രാവക രൂപത്തിലാകാന്‍ ഇത് സഹായിക്കും

32 തവണ

കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവമനുസരിച്ച് ചവച്ചരയ്‌ക്കേണ്ട എണ്ണത്തില്‍ മാറ്റം വരാം. മൃദുവായ ഭക്ഷണങ്ങൾ 32 തവണ ചവയ്‌ക്കേണ്ടതില്ല

ആഹാരരീതി

സാധാരണ ഭക്ഷണങ്ങള്‍ 20 മുതല്‍ 30 തവണ വരെ ചവയ്ക്കണം. ഇറച്ചി പോലുള്ള കട്ടിയുള്ളവ 30 മുതല്‍ 40 തവണ വരെയും

സാധാരണ ഭക്ഷണങ്ങൾ

ചവച്ചരയ്ക്കുമ്പോൾ ഉണ്ടാകുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിക്കാൻ സഹായിക്കുന്നു

ഗുണങ്ങൾ

ആഹാരം ചെറിയ കണികകളാകുമ്പോൾ അതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കുടലിന് എളുപ്പത്തിൽ ആഗിരണം ചെയ്യാനാകും

പോഷകങ്ങൾ

ശരിയായി അരയാത്ത ഭക്ഷണം വയറ്റിലെത്തുമ്പോൾ അസിഡിറ്റിക്കും ഗ്യാസിനും കാരണമായേക്കാം. നന്നായി ചവച്ചരയ്ക്കുമ്പോള്‍ ഈ പ്രശ്‌നം ഒരു പരിധി വരെ ഒഴിവാകാം

ഗ്യാസ്, അസിഡിറ്റി

ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്യാതെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പതുക്കെ ആസ്വദിച്ച് കഴിക്കുക

ശ്രദ്ധിക്കേണ്ടത്‌