05 DEC 2025 

Sarika KP

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?

 Image Courtesy: Instagram

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.

കളങ്കാവൽ

ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്ന് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

 മികച്ച അഭിപ്രായം

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. 20–25 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനി 

ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയവരുടെ റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒന്നാം സ്ഥാനത്ത് നടൻ മമ്മൂട്ടി തന്നെയാണ്.

പ്രതിഫലം

ചിത്രത്തിൽ ശങ്കർ ദാസായി അഭിനയിക്കുന്ന മമ്മൂട്ടി. കളങ്കാവലിനായി എട്ട് മുതൽ പത്ത് കോടി വരെയാണ് വാങ്ങിയതെന്നാണ് റിപ്പോർട്ട്.

മമ്മൂട്ടി

എസ്‌ഐ രാജൻ എബ്രഹാം എന്ന കഥാപാത്രമായാണ് വിനായകൻ എത്തുന്നത്. ചിത്രത്തിനായി രണ്ട് മുതൽ മൂന്ന് കോടി രൂപയാണ്  വാങ്ങുന്നത്.

വിനായകൻ

അമൃത എന്ന കഥാപാത്രമായി എത്തുന്ന രജിഷ, വൈകാരികമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രജിഷയുടെ പ്രതിഫലം ഒന്നരകോടിയാണ്.

രജിഷ

ഷൈനി എന്ന കഥാപാത്രമായി എത്തുന്ന ഗായത്രിക്കും ശ്രുതി രാമചന്ദ്രനും 40 മുതൽ 75 ലക്ഷം രൂപയാണ് പ്രതിഫലം.

ഗായത്രി