18 JAN 2026
Sarika KP
Image Courtesy: Facebook
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്സിക്ക് എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്'
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. ചിത്രം മാർച്ച് 19ന് തിയേറ്ററുകളിലെത്തും.
ഇപ്പോഴിതാ ടോക്സിക്കിനു വേണ്ടി സൂപ്പർസ്റ്റാർ യഷ് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായകൻ യഷ് ആണ്. 50 കോടി രൂപയാണ് യാഷ് ചിത്രത്തിന് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ ഗംഗ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. 18 കോടിയാണ് നയൻതാരയുടെ പ്രതിഫലം.
നടി കിയാര അദ്വാനി നാദിയ എന്ന കഥാപാത്രത്തെയാണ് ടോക്സിക്കില്‍ അവതരിപ്പിക്കുന്നത്. 5 കോടി രൂപയാണ് പ്രതിഫലമായി നടി വാങ്ങിയത്.
മെല്ലിസ എന്ന കഥാപാത്രത്തെയാണ് രുക്മിണി വസന്ത് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 5 കോടിയാണ് നടിയുടെ പ്രതിഫലം എന്ന് റിപ്പോർട്ടുണ്ട്.
ട്രെയിലറിലെ ഇന്റിമേറ്റ് രംഗത്തിലൂടെ ശ്രദ്ധേയയായ താര സുന്ദരി മൂന്ന് കോടി രൂപയാണ് പ്രതിഫലമായി ഏറ്റുവാങ്ങിയത്.