January 17 2026

Nithya V

Image Credit: Social Media, Getty

ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ

പാലക്കാട്ടുകാരുടെ അഭിമാനമായ പ്രിയപ്പെട്ട പലഹാരമാണ് മനോഹരം. ഏകദേശം ഒരു മാസത്തോളം ഈ പലഹാരം കേടാകാതിരിക്കും.

മനോഹരം

1/2 കപ്പ് ചെറുപയർ, 1/4 കപ്പ് പച്ച അരി, 1/2 കപ്പ് അരിഞ്ഞ തേങ്ങ, 1/2 കപ്പ് ശർക്കര, 1/4 കപ്പ് വെള്ളം, 1/2 ടീസ്‌പൂൺ ഏലയ്ക്കാപ്പൊടി, 1/2 ടീസ്‌പൂൺ ഉണക്കിയ ഇഞ്ചിപ്പൊടി 1/4 കപ്പ് പഞ്ചസാര

ചേരുവകൾ

ആദ്യം പയറും അരിയും നന്നായി കഴുകിമൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം വെള്ളം ചേർക്കാതെ പേസ്‌റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അരച്ചെടുക്കാം

ഒരു കടായിയിൽ എണ്ണ ചൂടാക്കി കണ്ണാപ്പ ഉപയോഗിച്ച് മാവ് എണ്ണയിലേക്ക് ഒഴിക്കണം. സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക.

മാവ്

ഇത്തരത്തിൽ ബൂന്ദി വറുത്തെടുത്ത ശേഷം അതേ എണ്ണയിൽ തേങ്ങ ചെറിയ കഷ്‌ണങ്ങളാക്കി വറുത്തെടുക്കാം.

ബൂന്ദി

മറ്റൊരു പാനിൽ, ശർക്കരപ്പൊടി, ഏലയ്ക്കാപ്പൊടി, ഉണക്ക ഇഞ്ചിപ്പൊടി, വെള്ളം എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കാം.

ശർക്കര പാനി

ശർക്കര പാനി കുറുകി വരുമ്പോൾ അതിലേക്ക് വറുത്ത ബൂന്ദിയും തേങ്ങയും ചേർത്ത് നന്നായി ഇളക്കുക.

തേങ്ങ

തീ ഓഫ് ചെയ്ത് തീയിൽ നിന്ന് മാറ്റി നന്നായി ഇളക്കുക. 10 മിനിറ്റിനു ശേഷം അല്പം പഞ്ചസാര വിതറി വീണ്ടും ഇളക്കുക.

റെഡി