02 September 2026

SHIJI MK

ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?

Image Credit: Getty Images

ആഗോളതലത്തില്‍ സ്വര്‍ണവില റെക്കോഡ് വേഗത്തില്‍ ഉയരാന്‍ തുടങ്ങിയത് ആഭരണങ്ങള്‍ വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

സ്വര്‍ണം

വില കൂടുന്നുണ്ടെങ്കിലും സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാതിരിക്കുന്നത് എങ്ങനെയാണല്ലേ? ചെറിയ അളവിലെങ്കിലും ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഇപ്പോഴും ഇന്ത്യക്കാര്‍ റെഡിയാണ്.

എന്നാല്‍

അവധിക്കാലത്ത് ധാരാളം യാത്രകള്‍ നടത്തുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ഈ യാത്രകളില്‍ സ്വര്‍ണം വാങ്ങിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

അവധിക്കാലം

ദുബായിലേക്കാണ് യാത്രയെങ്കില്‍ അവിടെ നിന്ന് സ്വര്‍ണം വാങ്ങിക്കാം. ഒട്ടനവധി ഗോള്‍ഡന്‍ സൂഖുകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രിയ ഇടം കൂടിയാണിത്.

ദുബായ്

കുറഞ്ഞവിലയ്ക്ക് വൈവിധ്യമാര്‍ന്ന ഡിസൈനിലുള്ള ആഭരണങ്ങള്‍ ഇവിടെ നിന്ന് വാങ്ങിക്കാനാകും. എന്നാല്‍ എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് എത്തിക്കാമെന്ന് അറിയാമോ?

കുറഞ്ഞവില

കസ്റ്റംസ് നിയമപ്രകാരം വിദേശയാത്ര കഴിഞ്ഞെത്തുന്ന പുരുഷന്മാര്‍ക്ക് 20 ഗ്രാം വരെ സ്വര്‍ണം ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാന്‍ സാധിക്കും. 50,000 രൂപ വരെയുള്ള സ്വര്‍ണമാണിത്.

നിയമം

40 ഗ്രാം സ്വര്‍ണം വരെയാണ് സ്ത്രീകള്‍ക്ക് കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നത്. അതായത് 1 ലക്ഷം രൂപ വരെ വിലയുള്ള ആഭരണങ്ങള്‍.

സ്ത്രീകള്‍ക്ക്

15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമ്മാനമോ ആഭരണമോ ആയി 40 ഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാം. എന്നാല്‍ ഈ സ്വര്‍ണത്തിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം.

കുട്ടികള്‍ക്ക്