05 July 2025
NANDHA DAS
Image Courtesy: Freepik
മഴക്കാലത്ത് മുടി സംരക്ഷിക്കുക എന്നത് കുറച്ച് പ്രയാസകരമായ കാര്യമാണ്. എന്നാൽ, മുടി സംരക്ഷിച്ചില്ലെങ്കിൽ നല്ലപോലെ കൊഴിയാനും തുടങ്ങും.
മഴക്കാലത്ത് മുടി ഒട്ടിപ്പിടിക്കുന്നത് പോലെയും, മുടിയിൽ എന്നും ഈർപ്പം ഉള്ളപോലെയുമെല്ലാം തോന്നും. ഇത് മുടി കഴുകിയാലും മാറില്ല.
മഴക്കാലത്ത് എത്ര ദിവസം മുടി കഴുകണം? അല്ലെങ്കിൽ മുടി എന്നും കഴുകണോ തുടങ്ങി എല്ലാവർക്കും പല സംശയങ്ങളും ഉണ്ടാകും.
എന്നാൽ മുടിയുടെ തരം നോക്കി വേണം ഇത് തീരുമാനിക്കാൻ. എണ്ണ മയമുള്ള മുടിയാണെങ്കിൽ മഴക്കാലത്ത് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
എണ്ണമയമുള്ള മുടിയിൽ പെട്ടെന്ന് അഴുക്ക് അടിഞ്ഞുകൂടും. അതിനാൽ മഴക്കാലത്ത് ആഴ്ചയിൽ രണ്ടു തവണ മുടി കഴുകാൻ ശ്രദ്ധിക്കണം.
വരണ്ട മുടിയാണ് നിങ്ങളുടേതെങ്കിൽ ആഴ്ചയിൽ രണ്ടു തവണ കഴുകിയാൽ മതിയാകും. ഇത്തരം മുടിയിൽ പെട്ടെന്ന് താരൻ വരും. അതിനാൽ ഷാംപൂ ഉപയോഗിക്കുക.
അമിതമായ എണ്ണമയമോ വരണ്ടതോ അല്ലാത്ത മുടിയുള്ളവരാണെങ്കിൽ മൂന്ന് ദിവസത്തിൽ ഒരിക്കൽ മുടി കഴുകുന്നതാണ് നല്ലത്.
മുടി കഴുകുമ്പോൾ തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അങ്ങനെ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സാധിക്കും.