30 April 2025
Abdul Basith
Pic Credit: Unsplash
പല്ലിലെ മഞ്ഞ നിറം നമ്മളിൽ പലരുടെയും ആശങ്കയാണ്. ഇത് മാറ്റാനായി ചില പിടിക്കൈകളുണ്ട്. ഇവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ദിവസേന രണ്ട് ദിവസം ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. ഫ്ലോറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാൽ പല്ലിൻ്റെ ഇനാമലിൻ്റെ നിറം സംരക്ഷിക്കാം.
ചായ, കാപ്പി, റെഡ് വൈൻ, സോയ് സോസ് തുടങ്ങി കറ പറ്റാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇത് പല്ലിൻ്റെ നിറം മങ്ങിക്കും.
ഭക്ഷണം കഴിച്ചതിന് ശേഷം വായ കഴുകണം. എപ്പോൾ ഭക്ഷണം കഴിച്ചാലും വായ കഴുകേണ്ടത് നിർബന്ധമാണ്. ഇത് പല്ലിൻ്റെ നിറം സരക്ഷിക്കും.
ആഴ്ചയിൽ ഒരു ദിവസം ഒരു നുള്ള് ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലിൻ്റെ നിറം മങ്ങാതിരിക്കാൻ സഹായിക്കും.
കാർബണേറ്റഡ് ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങൾ കുടിയ്ക്കുമ്പോൾ എപ്പോഴും സ്ട്രോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇതും പല്ലിൻ്റെ നിറം സംരക്ഷിക്കും.
പുകവലി എത്രയും വേഗം ഉപേക്ഷിക്കണം. പുകയിലയിലെ നിക്കോട്ടിനും ടാറും പല്ലിൽ മഞ്ഞനിറം വരുന്നതിൻ്റെ പ്രധാന കാരണങ്ങളാണ്.
കടിച്ച് തിന്നാവുന്ന ആപ്പിൾ, ക്യാരറ്റ് തുടങ്ങിയവ കഴിക്കുന്നത് പല്ലിലെ പ്ലാക്കുകൾ നീക്കം ചെയ്ത് മഞ്ഞ നിറം തടയാൻ സഹായിക്കും.