4 August 2026
Sumeesh T Unneen
Photo Credit: Getty Images
ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം ഞാവൽപ്പഴം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ ഇത് മാത്രമായി ഭാരം കുറയ്ക്കാനുള്ള ഒരു ഒറ്റമൂലിയല്ല
ഉപ്പ് ചേർത്ത് ഞാവൽപ്പഴം കഴിച്ചാൽ വേഗത്തിൽ ഭാരം കുറയുമെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളുമില്ല. ഇതൊരു സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമാണ്
കലോറി കുറഞ്ഞതും ഫൈബർ ധാരാളമുള്ളതുമായ ഞാവൽപ്പഴം വയറുനിറഞ്ഞു എന്ന തോന്നലുണ്ടാക്കും. അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഇർതിലൂടെ ഒഴിവാക്കാം
പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള സമയത്ത് ഞാവൽപ്പഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് എനർജി നിലനിർത്താൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ഞാവൽപ്പഴം മികച്ചതാണ്. പ്രമേഹം നിയന്ത്രിക്കപ്പെടുന്നതിലൂടെ അമിതമായ വിശപ്പും ഇല്ലാതാകും
ഉപ്പ് കൂടുതലായി ചേർക്കുന്നത് ശരീരത്തിൽ അമിതമായ അളവിൽ ജലാംശം നിലനിർത്താൻ കാരണമാകും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും ഇത് ദോഷകരമാണ്
ഒരു ദിവസം 10 മുതൽ 15 വരെ ഇടത്തരം വലിപ്പമുള്ള ഞാവൽപ്പഴങ്ങൾ കഴിക്കാവുന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
ഭാരം കുറയ്ക്കുന്നതിന് പുറമെ ദഹനം മെച്ചപ്പെടുത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ പഴം സഹായിക്കും