003 August 2026

ASHLI C

ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!

PHOTO CREDIT: GETTY IMAGES

കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അവരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

കാപ്പി

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ കാപ്പി കുടിക്കുന്നത് നല്ലതല്ല. ഇത് രക്തസമ്മർദ്ദം ഉയർത്താൻ ഇടയാക്കും.

 ഉയർന്ന രക്തസമ്മർദ്ദം

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കാപ്പി അധികം കുടിക്കുന്നത് നല്ലതല്ല. കാരണം കൂടാതെ ഗർഭചിദ്രത്തിനും ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കും ബാധിക്കും.

ഗർഭിണികൾ 

അസിഡിറ്റി, ഗ്യാസ്ട്രബിൾ തുടങ്ങിയ ദഹനസംബന്ധമായ രോഗങ്ങൾ ഉള്ളവർ കാപ്പി പതിവായി കുടിക്കുന്നത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കും.

അൾസർ

കാപ്പിയിലെ കഫീൻ നമ്മുടെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. അതിനാൽ ഉറക്കമില്ലായ്മ നേരിടുന്നവർ കാപ്പി കുടിക്കുന്നതിന്റെ  അളവ് നിയന്ത്രിക്കണം.

ഉറക്കമില്ലായ്മ

അമിതമായി ഉത്കണ്ഠ, പരിഭ്രാന്തി അനുഭവിക്കുന്നവർ കാപ്പി അധികം കുടിക്കരുത് അത് ഈ അവസ്ഥ കൂടുതൽ വഷളാക്കും.

ഉത്കണ്ഠ 

ഹൃദയമിടിപ്പിൽ വ്യതിയാനം ഉള്ളവർ അതായത് വളരെ വേഗത്തിൽ ഹൃദയമിടിക്കുകയോ സാവധാനത്തിൽ പിടിക്കുകയോ ചെയ്യുന്ന പ്രശ്നമുള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം കാപ്പി കുടിക്കുക.

 ഹൃദയമിടിപ്പ് 

അമിതമായ കാപ്പി കുടിക്കുന്നത് മൂത്രത്തിലൂടെ കാൽസ്യം നഷ്ടപ്പെടുന്നതിന് കാരണമാകും ഇതുവഴി എല്ലുകളുടെ ബലം നഷ്ടപ്പെടുന്ന രോഗാവസ്ഥയിലേക്ക് എത്തും.

ഓസ്റ്റിയോപെറോസിസ്