3 August 2026
Sumeesh T Unneen
Photo Credit: Getty Images
കടകളിൽ നിന്നും ഉയർന്ന വില കൊടുത്തു വാങ്ങുന്നതിനേക്കാൾ ആരോഗ്യകരവും സ്വാദിഷ്ടവുമായ പീനട്ട് ബട്ടർ ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം
രണ്ട് കപ്പ് നിലക്കടല, ഒരു നുള്ള് ഉപ്പ്, മധുരത്തിനായി അല്പം തേൻ അല്ലെങ്കിൽ ഓർഗാനിക് ശർക്കര എന്നിവ മാത്രമാണ് ഇതിന് പ്രധാനമായും ആവശ്യം
ഒരു പാനിൽ നിലക്കടല ചെറുതീയിൽ നന്നായി വറുത്തെടുക്കുക. ഉള്ളു വെന്തു കിട്ടാനും എന്നാൽ കരിഞ്ഞുപോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്
വറുത്തെടുത്ത നിലക്കടല ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം തൊലി പൂർണ്ണമായും കളഞ്ഞെടുക്കുക.
തൊലി കളഞ്ഞ് വൃത്തിയാക്കിയ നിലക്കടല ഈർപ്പമില്ലാത്ത ഒരു മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഒറ്റയടിക്ക് അരയ്ക്കാതെ മിക്സി ഇടവിട്ട് പൾസ് ചെയ്യുക
പൊടിച്ച കടല വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. ഈ സമയത്ത് കടലയിലെ എണ്ണ സ്വാഭാവികമായി പുറത്തുവരികയും ഇതൊരു പേസ്റ്റ് രൂപത്തിലേക്ക് മാറുകയും ചെയ്യും
ഈ പേസ്റ്റിലേക്ക് ഒരു നുള്ള് ഉപ്പും മധുരത്തിനായി എടുത്തുവെച്ചിട്ടുള്ള തേനും ചേർത്ത് ഒന്നുകൂടി നന്നായി അടിച്ചെടുക്കുക. ഒരിറ്റ് വെളിച്ചെണ്ണ കൂടി ഈ ഘട്ടത്തിൽ ചേർക്കാവുന്നതാണ്
തയ്യാറാക്കിയ പീനട്ട് ബട്ടർ ഈർപ്പമില്ലാത്തതും വായു കടക്കാത്തതുമായ ഒരു ചില്ലുകുപ്പിയിലേക്ക് മാറ്റുക. ഫ്രിഡ്ജിൽ വെച്ച് മാസങ്ങളോളം ഇത് ഉപയോഗിക്കാവുന്നതാണ്