10 JAN 2026

NEETHU VIJAYAN

ഫ്രിഡ്ജിൽ ദുർഗന്ധമാണോ? മാറും, ഇതൊന്ന് അറഞ്ഞുവെച്ചോ.

 Image Courtesy: Getty Images

പാകം ചെയ്ത ഭക്ഷണവും മത്സ്യവും മാംസവും പച്ചക്കറികളും പഴങ്ങളും തുടങ്ങി എല്ലാം സൂക്ഷിക്കുന്നത് ഫ്രിഡ്ജിനുള്ളിലാണ്. വീട്ടമ്മമാരുടെ കരുത്താണ് ഫ്രിഡ്ജ്.

ഫ്രിഡ്ജ്

എന്നാൽ ചിലപ്പോൾ ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം വരാറുണ്ട്. ആ ദുർഗന്ധം ഇല്ലാതാക്കാൻ ചെറിയ ചില കാര്യങ്ങൾ പറഞ്ഞു തരട്ടെ.

​ദുർ​ഗന്ധം

സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ  ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. നനഞ്ഞ തുണി കൊണ്ടോ ടിഷ്യൂ പേപ്പറുകൾ കൊണ്ടോ തുടക്കരുത്.

വൃത്തിയാക്കുക

മാർക്കറ്റിൽ ഫ്രിഡ്ജ് ക്ലീനിങ് സൊല്യൂഷൻസ് ലഭിക്കും. അല്ലെങ്കിൽ വീട്ടിൽ തയ്യാറാക്കാം. ഒരല്പം ബേക്കിങ് സോഡയും നാരങ്ങയും മതിയാകും.

ക്ലീനിങ് സൊല്യൂഷൻ

ഫ്രിജ് വൃത്തിയാക്കിയതിനു ശേഷം അതിനകത്ത് കറിവേപ്പില, ചെറുനാരങ്ങ, ഗ്രാമ്പൂ എന്നിവയിലേതെങ്കിലുമൊന്നു സൂക്ഷിക്കുന്നത് ദുർ​ഗന്ധം അകറ്റുന്നു.

കറിവേപ്പില

ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ ഫ്രിജിൽ സൂക്ഷിക്കുന്നവർ വായു കടക്കാത്ത പാത്രങ്ങളിലാക്കി അവ വയ്ക്കുക. ഇങ്ങനെയെങ്കിൽ ദുർ​ഗന്ധം വരില്ല.

പാത്രങ്ങൾ

വിനാഗിരിയിൽ വെള്ളം ചേർത്ത് തിളപ്പിച്ചതിനു ശേഷം 4-6 ആറു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ദുർഗന്ധം പാടെ ഇല്ലാതാകും. 

വിനാഗിരി