09 JAN 2026

NEETHU VIJAYAN

പച്ചമുളക് കേടു വരാതിരിക്കാൻ എന്താണ് വഴി?  ഇത് ചെയ്യൂ.

 Image Courtesy: Getty Images

പാചകത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പച്ചമുളക്. ഒട്ടുമിക്ക വിഭവങ്ങൾക്കും പച്ചമുളക് അത്യാവശ്യമാണ്. എരിവിനൊപ്പം രുചി നൽകാനും പച്ചമുളക് കേമനാണ്.

പച്ചമുളക്

കടയിൽ നിന്ന് വാങ്ങുന്ന പച്ചമുളക്ക് പുറത്തുവച്ചാൽ കുറച്ച് ദിവസം കഴിയുമ്പോഴേക്കും കേട് വന്ന് തുടങ്ങും. ഫ്രിഡ്ജിൽ വച്ചാലും ഇതാണ് അവസ്ഥ.

കേടാകുന്നു

പച്ചമുളക് ദിവസങ്ങളോളം കേടുവരാതിരിക്കാൻ എന്താണെ ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം. ചില പൊടികൈൾ നോക്കാം.

പൊടികൈ

പച്ചമുളക് കേടുവരാതിരിക്കാൻ സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിക്കാം. നന്നായി കഴുകി വെള്ളം തോർന്ന ശേഷം തണ്ട് കളഞ്ഞ് സിപ് ലോക്ക് ബാഗിലാക്കി ഫ്രിഡ്ജിൽ വക്കാം.

സിപ് ലോക്ക്  

വായുക്കടക്കാത്ത പാത്രത്തിലാക്കി പച്ചമുളക് സൂക്ഷിക്കാം. ഒരു പാത്രത്തിൽ ടിഷ്യൂപേപ്പർ വയ്ക്കുക. ശേഷം കഴുകി വെള്ളം തോർന്ന് പച്ചമുളകിൻ്റെ തണ്ട് കളയുക.

വായുകടക്കാത്ത പാത്രം

ശേഷം അതിലേക്ക് പച്ചമുളക് ഇടാം. പിന്നീട് അതിനെ ടിഷ്യൂപേപ്പർ  ഉപയോഗിച്ച് മൂടിവയ്ക്കുക. പാത്രം അടച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാം.

ടിഷ്യൂപേപ്പർ  

ഇത് പച്ചമുളകിൽ ഉണ്ടാകുന്ന ഈർപ്പത്തെ ആഗിരണം ചെയ്യുന്നു. ടിഷ്യൂപേപ്പറിൽ നനവ് കണ്ടാൽ മാറ്റി മറ്റൊരണം വയ്ക്കുന്നതാണ് നല്ലത്.

ഈർപ്പം