31 July 2026
Nithya V
Photo Credit: Getty Images
തലമുടിയിൽ കാണപ്പെടുന്ന താരനും പേനും ഈരുമെല്ലാം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
എന്നാൽ, വിപണിയിലെ രാസവസ്തുക്കൾ അടങ്ങിയ ഷാംപൂകളൊന്നും ഇല്ലാതെ തന്നെ ഇവയ്ക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.
തലയില്‍ എണ്ണ തേച്ച് കൂടുതല്‍ നേരം ഇരിയ്ക്കരുത്. ഇത് പേനിനേയും ഈരിനേയും താരനെയും വര്‍ദ്ധിപ്പിക്കും.
ആര്യവേപ്പ് ഇല പിഴിഞ്ഞ് നീരെടുത്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ എന്നന്നേക്കുമായി ഇല്ലാതാക്കും.
കറ്റാര്‍വാഴയുടെ നീര് തലയില്‍ തേച്ച് പിടിപ്പിച്ച് 10 മിനിട്ട് ശേഷം തല കഴുകാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം.
തുളസിയില അരച്ച് അതിന്റെ നീര് തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. താരവും പേനും പോകാനുപകരിക്കും.
ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം രാവിലെ നന്നായി അരച്ച് തലയോട്ടിയിൽ പുരട്ടുക.
പേനും താരനും പടരാൻ സാധ്യതയുള്ളതിനാൽ ചീപ്പ്, തോർത്ത്, തലയിണക്കവർ എന്നിവ പങ്കുവെക്കരുത്.