30 July 2026

Jayadevan A M

പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?

Image Courtesy: Getty Images

കയ്പ് രസമുള്ളതുകൊണ്ടുതന്നെ പലർക്കും പാവയ്ക്ക അത്ര പ്രിയമുള്ള ഒന്നല്ല. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ്.

പാവയ്ക്ക

എന്നാൽ പാവയ്ക്ക എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ല. ആരൊക്കെയാണ് പാവയ്ക്കയുടെ ഉപയോഗം കുറയ്‌ക്കേണ്ടതെന്ന് നോക്കാം

അനുയോജ്യമാണോ

ഗർഭാവസ്ഥയിൽ പാവയ്ക്കയോ പാവയ്ക്ക നീരോ അമിതമായി കഴിക്കുന്നത് ഗർഭാശയ സങ്കോചത്തിന് കാരണമായേക്കാം. ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം കഴിക്കുക.

ഗർഭിണികൾ

പ്രമേഹത്തിന് ഇൻസുലിനോ മറ്റ് ശക്തമായ മരുന്നുകളോ കഴിക്കുന്നവരാണെങ്കിൽ, പാവയ്ക്ക അമിതമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വളരെ താഴേക്ക് പോയേക്കാം.

പ്രമേഹ മരുന്നുകൾ

രക്തത്തിലെ ഗ്ലൂക്കോസ് നിലയെ സ്വാധീനിക്കുന്നതിനാൽ ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്പെങ്കിലും പാവയ്ക്ക അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്

ശസ്ത്രക്രിയ

വിത്തുകളിലെ ചില ഘടകങ്ങൾ അനിമിയ  ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരക്കാർ പാവയ്ക്ക അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം

G6PD ഡെഫിഷ്യൻസി ഉള്ളവർ

കുട്ടികൾക്ക് മിതമായ അളവിൽ വേവിച്ച പാവയ്ക്ക നൽകാം. എന്നാൽ പാവയ്ക്ക ജ്യൂസ് അമിതമായി നൽകുന്നത് വയറിളക്കത്തിന് കാരണമായേക്കാം

ചെറിയ കുട്ടികൾ

പൊതുവായ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയതാണ്‌ ഈ വെബ്‌സ്റ്റോറി. ഇത്‌ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല

നിരാകരണം