23 July 2026
ASHLI C
PHOTO CREDIT: TV9 NETWORK
കർമ്മഫല ദാതാവായാണ് ശനിയെ കണക്കാക്കുന്നത്. ജീവിതത്തിൽ ശനി കോപിക്കുകയാണെങ്കിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. അവയെ കുറിച്ചാണ് പറയുന്നത്.
ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും നിങ്ങൾക്ക് ഒരു തടസവും കാലതാമസവും അനുഭവപ്പെടുന്നെങ്കിൽ അത് പലപ്പോഴും ശനിയുടെ ദോഷം കൊണ്ടാകാം.
എത്രയൊക്കെ അധ്വാനിച്ചിട്ടും ജീവിതത്തിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും ഒഴിയുന്നില്ലെങ്കിൽ അതിന്റെ പ്രധാന കാരണം നിങ്ങളുടെ ജാതകത്തിലെ ശനിദോഷം ആയിരിക്കാം.
കാരണമില്ലാതെ എല്ലായിപ്പോഴും എന്തെങ്കിലും രോഗങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് പലപ്പോഴും ശനിയുടെ ദോഷം കൊണ്ടായിരിക്കാം.
നിങ്ങൾക്ക് മനസ്സ് എപ്പോഴും അസ്വസ്ഥമാവുകയും അനാവശ്യമായ ഭയവും ഉത്കണ്ഠയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ശനിയുടെ ദോഷം കൊണ്ടാണ്.
തൊഴിൽ രംഗത്ത് അപ്രതീക്ഷിത തിരിച്ചടികളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ശനിയുടെ ദോഷം കൊണ്ടാണ് എന്നാണ് ജ്യോതിഷികൾ പറയുന്നത്.
കുടുംബത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പലപ്പോഴും ശനിദേവൻ കോപിക്കുന്നത് കൊണ്ടായിരിക്കാം.
എപ്പോഴും ഒരുതരത്തിലുള്ള മടിയും എല്ലാത്തിനോടും വെറുപ്പും നിഷേധവും തോന്നുന്ന മാനസികാവസ്ഥയാണെങ്കിൽ പലപ്പോഴും അത് ശനിദേവന്റെ കോപവും കൊണ്ടും ആയിരിക്കാം.