26 JUNE 2025
SHIJI MK
Image Courtesy: Getty Images
ക്യാപ്‌സിക്കം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ന് നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളിലും ക്യാപ്‌സിക്കമുണ്ട്.
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ക്യാപ്‌സിക്കം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കടയില്‍ നിന്ന് വാങ്ങിച്ചാണ് നമ്മളിപ്പോള്‍ ക്യാപ്‌സിക്കം കഴിക്കുന്നത്. എന്നാല്‍ ഇത് നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ സാധിക്കുന്നത്.
ക്യാപ്‌സിക്കം കൃഷി ചെയ്യുന്നതിനായി തിരഞ്ഞെടുക്കേണ്ട സ്ഥലം നീര്‍വാര്‍ച്ചയുള്ള നല്ല വെയില്‍ കിട്ടുന്നതായിരിക്കണം. എങ്കില്‍ മാത്രമേ ഫലമുണ്ടാകൂ.
ക്യാപ്‌സിക്കം നന്നായി വളരുന്നതിനുള്ള ഗുണമേന്മയുള്ള ഫലം ലഭിക്കുന്നതിനും ദിവസവും രണ്ട് നേരമെങ്കിലും നനച്ച് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാപ്‌സിക്കത്തിന് ജൈവവളം നല്‍കുന്നതാണ് ഉത്തമം. വീട്ടിലെ പച്ചക്കറി വേസ്റ്റുകളും തേയില വേസ്റ്റുമെല്ലാം ക്യാപ്‌സിക്കത്തിന് വളമായി ഉപയോഗിക്കാം.
ക്യാപ്‌സിക്കത്തിന്റെ ചെടികളിലേക്ക് നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതിനായി ചെടിയില്‍ കൂടുതലായുണ്ടാകുന്ന ഇലകള്‍ പറിച്ച് കളയാം.
ക്യാപ്‌സിക്കം ചെടികളില്‍ പ്രാണികളോ പുഴുക്കളോ ഇല്ലെന്ന കാര്യവും ഉറപ്പ് വരുത്തണം. ചെടികള്‍ക്ക് ചുവട്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പുതയിടുന്നതും നല്ലതാണ്.