10 April 2026
Jayadevan A M
Image Courtesy: Getty Images
കേരളത്തിന്റെ ദേശീയ ഫലമാണ് ചക്ക. മലയാളികളില്‍ പലരുടെയും പ്രിയപ്പെട്ട ഭക്ഷ്യവിഭവവുമാണ്. എന്നാല്‍ ചക്ക പറിക്കാന്‍ പാകമായോ എന്ന് അറിയാന്‍ ചില വഴികളുണ്ട്
ചക്ക പറിക്കാന്‍ പാകമായോ എന്ന് പഴയ തലമുറയിലുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ മനസിലാകും. എന്നാല്‍ പുതുതലമുറയ്ക്ക് അത് അറിയണമെന്നില്ല
പരിചയ സമ്പത്തുള്ളവര്‍ക്ക് ചക്ക കൊട്ടിനോക്കിയാല്‍ പോലും അത് മൂത്തതാണോയെന്ന് മനസിലാകും. എന്നാല്‍ എല്ലാവര്‍ക്കും മനസിലാകുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം
ചക്ക ഞെട്ടിലെ പ്ലാവില പഴുത്തതാണെങ്കില്‍ ആ ചക്ക മൂത്തതാകാനാണ് സാധ്യത. ഇത് വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും
മൂത്ത ചക്കയുടെ മുള്ളുകള്‍ തമ്മിലുള്ള അകലം കൂടുതലായിരിക്കും. പരന്നതുപോലെയാകും കാണപ്പെടുക. മുള്ളുകളുടെ അഗ്രഭാഗം തവിട്ട്/കറുപ്പ് നിറമായിട്ടുണ്ടെങ്കില്‍ പാകമായതിന്റെ ലക്ഷണമാകാം
ചക്കയുടെ ഞെട്ടില്‍ കത്തികൊണ്ട് ചെറുതായി വരയുക. അരക്കും വെള്ളവും വന്നാല്‍ മൂത്തതാണ്. നന്നായി മൂത്താല്‍ കൂടുതലും വെള്ളമാകും വരുക
ഞെട്ടില്‍ വരയുമ്പോള്‍ അരക്ക് പാലു പോലെയോ, കട്ടിയായോ ആണ് വരുന്നതെങ്കില്‍ ആ ചക്ക മൂത്തതല്ല എന്നര്‍ത്ഥം
പുറംതോടിന്റെ പച്ചനിറം മാറിയാല്‍ (തവിട്ട് കളറോ, മഞ്ഞപടര്‍ന്ന പച്ചയോ) ആ ചക്ക മൂത്തതാകാനാണ് സാധ്യത. ഞെട്ടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വിള്ളലുണ്ടെങ്കില്‍ അതും ലക്ഷണമാണ്