27 JUNE 2025

SHIJI MK

Image Courtesy: Getty Images

ഐസ്‌ക്രീം എങ്ങനെ ഫ്രിഡ്ജില്‍  അലിയാതെ  സൂക്ഷിക്കാം 

ഐസ്‌ക്രീം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കുമുണ്ട് ഐസ്‌ക്രീം പ്രേമം. പല വീടുകളിലെ ഫ്രിഡ്ജിലും ഐസ്‌ക്രീം സൂക്ഷിക്കുന്നത് പതിവാണ്.

ഐസ്‌ക്രീം

പക്ഷെ പ്രശ്‌നം അവിടെയല്ല, ശരിയായി സൂക്ഷിക്കാത്തത് കൊണ്ട് തന്നെ ഫ്രിഡ്ജില്‍ വെക്കുന്ന ഐസ്‌ക്രീം പെട്ടെന്ന് തന്നെ അലിഞ്ഞ് പോകാറുണ്ട്.

എന്നാല്‍

ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ പ്രധാനി പാലാണ്. പാല്‍ പെട്ടെന്ന് തന്നെ കേടായി പോകാനുള്ള സാധ്യതയുണ്ട്.

പാല്‍

ഫ്രീസര്‍ ഡോറിലാണ് എല്ലാവരും ഐസ്‌ക്രീം സൂക്ഷിക്കുന്നത്. എന്നാല്‍ ഡോര്‍ എപ്പോഴും അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത് ഭക്ഷണ സാധനങ്ങള്‍ ചീത്തയാക്കിയേക്കാം.

ഫ്രീസര്‍

ഫ്രീസറിന്റെ പിന്‍ഭാഗത്ത് ഐസ്‌ക്രീം സൂക്ഷിക്കുന്നതാണ് ഉചിതം. അവിടെ താപനില താഴ്ന്നതും സ്ഥിരതയുള്ളതുമായിരിക്കും.

പിന്‍ഭാഗം

ഉരുകിപോയ ഐസ്‌ക്രീം വീണ്ടും ശീതീകരിച്ച് കഴിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്. ഉരുകിയ ഐസ്‌ക്രീം അപ്പോള്‍ തന്നെ കഴിക്കുന്നതാണ് നല്ലത്.

വീണ്ടും

ദീര്‍ഘ നാളത്തേക്കാണ് നിങ്ങള്‍ ഐസ്‌ക്രീം സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ അതിനായി ചെസ്സ് അല്ലെങ്കില്‍ ഡീപ്പ് ഫ്രീസര്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ചെസ്സ് ഫ്രീസര്‍