12 January 2026
Nithya V
Image Credit: Getty Images
വിവാഹം, നിശ്ചയം, ബെർത്ത്ഡേ തുടങ്ങി ആഘോഷം ഏതുമാകട്ടെ മുല്ലപ്പൂ തന്നെയാണ് താരം. കല്യാണങ്ങൾക്ക് മറ്റും തലേന്നു തന്നെ മുല്ലപ്പൂ വാങ്ങി വെക്കാറുണ്ട്.
ഇവ വാടാതെ ഫ്രഷ് ആയി സൂക്ഷിക്കുക എന്നതാണ് വെല്ലുവിളി. പലരും ഫ്രിഡ്ജിൽ വയക്കാറുണ്ട്. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പൂക്കളിൽ വെള്ളം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മുല്ലപ്പൂക്കൾ ഒരു നനഞ്ഞ കോട്ടൺ തുണിയിലോ വാഴയിലയിലോ ടിഷ്യുവിലോ പൊതിയുക.
പൊതിഞ്ഞ പൂക്കൾ ഒരു അടപ്പുള്ള പാത്രത്തിലോ പ്ലാസ്റ്റിക് കവറിലോ വെച്ച് ഫ്രിഡ്ജിലെ വെജിറ്റബിൾ ബോക്സിൻ്റെ ഭാഗത്ത് സൂക്ഷിക്കാം.
ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ആപ്പിൾ, പഴം തുടങ്ങിയവയുടെ അടുക്കൽ വയ്ക്കരുത്. പഴങ്ങൾ പുറത്തുവിടുന്ന എത്തിലീൻ ഗ്യാസ് പൂക്കൾ വാടാൻ കാരണമാകും.
അതുപോലെ പൂക്കൾ ഫ്രീസറിൽ വെയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് പൂക്കൾ കട്ടപിടിച്ച് കേടുവരുന്നതിന് കാരണമാകുന്നതാണ്.
ഫ്രിഡ്ജില്ലാത്തവർ പരന്ന പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. ഒരു വാഴയില ഈ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ വെക്കുക.
ശേഷം മുല്ലപ്പൂക്കൾ ഈ വാഴയിലയുടെ മുകളിൽ നിരത്താം. പൂക്കൾക്ക് മുകളിൽ ഒരു നനഞ്ഞ തുണിയിട്ട് മൂടുക. സൂര്യപ്രകാശവും ചൂടും ഏൽക്കാത്ത തണുപ്പുള്ള സ്ഥലത്താണ് പാത്രം വയ്ക്കേണ്ടത്.