12 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
ദോശയോ ഇഡ്ഡലിയോ ഏതുമാകട്ടെ ഇവ രണ്ടും മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ്. ദോശ തയ്യാറാക്കാൻ വേണ്ടി തലേന്ന് തന്നെ മാവ് അരക്കണം.
തലേന്ന് അരച്ച് വച്ച മാവ് അമിതമായി പുളിച്ച് പോയാൽ എന്താണ് ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുളിക്കുന്നത് ഒഴിവാക്കാനാകും.
ദോശമാവ് ഒഴിച്ചുവെയ്ക്കുന്ന പാത്രത്തിൽ വെള്ളം ഉണ്ടാകരുത്. വെള്ളം ദോശമാവ് പുളിപ്പിക്കാൻ കാരണമാകും. അതിനാൽ ഉണങ്ങിയ പാത്രം എടുക്കുക.
ദോശമാവിൽ അല്പം പഞ്ചസാര ചേർത്താൽ അമിതമായി പുളിക്കുന്നത് ഇല്ലാതാക്കാനാകും. പഞ്ചസാരയുടെ അളവ് കൂടാതെ ശ്രദ്ധഇക്കണം.
ദോശമാവ് നല്ലതുപോലെ പുളിച്ചുപോയെങ്കിൽ, അതിലേക്ക് അൽപം അരിമാവ് കൂടി ചേർത്താൽ നല്ലതാണ്. എന്നിട്ട് അരമണിക്കൂർ മാറ്റി വെക്കുക.
ദോശമാവ് പുളിച്ച പോയാൽ അത് മസാലദോശയാക്കാം. കാരണം മസാലദോശയാണെങ്കിൽ മസാലയുടെ രുചിയിൽ മാവിന്റെ പുളി അറിയില്ല.
ചൂടുള്ള സ്ഥലത്ത് ദോശമാവ് സൂക്ഷിക്കരുത്. കാരണം ഉയർന്ന ഊഷ്മാവിലാണ് മാവ് പെട്ടന്ന് പുളിക്കുന്നത്. ദോശമാവ് ഫ്രിഡ്ജിൽ സൂക്ഷിക്കാം.