January 12 2026
Aswathy Balachandran
Image Courtesy: PTI/ Getty
ചപ്പാത്തി എളുപ്പത്തിൽ തയ്യാറാക്കാൻ പല വഴികളും ഉണ്ട് ഇതിൽ പെട്ട ഒരു എളുപ്പ വഴിയാണ് കുക്കർ ചപ്പാത്തി.
മാവ് കുഴയ്ക്കുമ്പോൾ വെള്ളത്തിന് പകരം അല്പം പാൽ ചേർക്കുന്നത് ചപ്പാത്തിക്ക് കൂടുതൽ മൃദുത്വം നൽകും. പാലിലെ പ്രോട്ടീൻ ഈർപ്പം നിലനിർത്താൻ സഹായിക്കും.
ചേരുവകൾ ചേർത്ത ശേഷം 10-15 മിനിറ്റെങ്കിലും മാവ് നന്നായി കുഴയ്ക്കണം. ഇത് ചപ്പാത്തി കാർഡ്ബോർഡ് പോലെ കടുപ്പമാകുന്നത് ഒഴിവാക്കും.
കുഴച്ച മാവ് കുറഞ്ഞത് 20-30 മിനിറ്റ് നനഞ്ഞ തുണികൊണ്ട് മൂടി വെക്കുക. ഇത് മാവിലെ ഗ്ലൂട്ടൻ അയയാനും ഈർപ്പം വലിച്ചെടുക്കാനും സഹായിക്കും.
പെട്ടെന്ന് ചപ്പാത്തി തയ്യാറാക്കാൻ തിളച്ച വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കുന്നത് നല്ലതാണ്. ഇതിനൊപ്പം അല്പം വെളിച്ചെണ്ണയും ചേർക്കാം.
സമയം ലാഭിക്കാൻ കുക്കർ ഉപയോഗിക്കാം. കുക്കറിനുള്ളിൽ എണ്ണ പുരട്ടി ചെറിയ തീയിൽ വെക്കുക.
പരത്തിയ ചപ്പാത്തികൾ ഓരോന്നായി കുക്കറിനുള്ളിൽ ഒന്നിനു മുകളിൽ ഒന്നായി വെച്ച് വിസിൽ ഇടാതെ രണ്ട് മിനിറ്റ് അടച്ചു വെക്കുക.
രണ്ട് മിനിറ്റിന് ശേഷം ഓരോ ചപ്പാത്തിയും തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കുക. കുറഞ്ഞ സമയം കൊണ്ട് ധാരാളം സോഫ്റ്റ് ചപ്പാത്തികൾ ഇങ്ങനെ തയ്യാറാക്കാം.