17 March 2026

Nithya V

ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം

Image Credit: Getty Images, Social Media

സീസൺ എത്തിയതോടെ വേനൽക്കാലമായാൽ മലയാളികളുടെ അടുക്കളയിൽ ഇടം നേടിയ രണ്ടെണ്ണമാണ് ചക്കയും മാങ്ങയും.

മാമ്പഴസീസൺ

ഇവ ഉപയോ​ഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കിയെങ്കിലും ചക്കക്കുരുവും പച്ചമാങ്ങയും ചേർത്ത് തേങ്ങയരച്ച് വെക്കുന്ന കറി ഉണ്ടാക്കിയിട്ടുണ്ടോ?

കറി

ചക്കക്കുരു - നീളത്തിൽ കീറിയത്, പച്ചമാങ്ങ - കഷ്ണങ്ങളാക്കിയത്, തേങ്ങ ചിരകിയത് - 1 കപ്പ്, പച്ചമുളക് - 3-4 എണ്ണം, മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ആവശ്യമുള്ളവ

മുളകുപൊടി - 1 ടീസ്പൂൺ, ജീരകം - 1/2 ടീസ്പൂൺ, ചെറിയ ഉള്ളി - 4-5 എണ്ണം, കറിവേപ്പില - വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ, കടുക്, ഉപ്പ്

ചേരുവകൾ

ചക്കക്കുരു ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും പച്ചമുളകും ചേർത്ത് വേവിക്കാൻ വെക്കുക. പകുതി വേവാകുമ്പോൾ പച്ചമാങ്ങ ചേർക്കുക.

വേവിക്കുക

ചക്കക്കുരുവും മാങ്ങയും നന്നായി വെന്തു കഴിയുമ്പോൾ തേങ്ങ, ജീരകം, ഒന്നോ രണ്ടോ ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി എന്നിവയുടെ അരപ്പ് ചേർക്കുക.

അരപ്പ്

കുറഞ്ഞ തീയിൽ ചെറുതായി തിളപ്പിക്കുക. പാകത്തിന് ഉപ്പും നോക്കുക. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

കടുക്

ഇതിലേക്ക് വറ്റൽമുളക്, ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ഇത് കറിയിലേക്ക് ഒഴിക്കുക.

റെഡി