16  March 2026

SHIJI MK

പഴുത്ത  മാങ്ങയുണ്ടോ?  എന്നാല്‍ വേഗം  ഉപ്പിലിടാം

Image Credit: Getty Images

പഴുത്ത മാങ്ങ കിട്ടിയാല്‍ ഉടന്‍ തന്നെ കഴിച്ച് തീര്‍ക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ പുഴത്ത മാങ്ങയും ദീര്‍ഘകാലം സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്. അതിലൊരു മാര്‍ഗമാണ് മാങ്ങ ഉപ്പിലിടല്‍.

പഴുത്ത മാങ്ങ

പഴുത്ത മാങ്ങ ഉപ്പലിടുന്നത് എങ്ങനെയാണെന്ന് ഒട്ടും സംശയം വേണ്ട. മറ്റ് പഴങ്ങളും പച്ചക്കറികളും ഉപ്പിലിടും പോലെ തന്നെയാണ് പഴുത്ത മാങ്ങ ഉപ്പിലിടുന്ന രീതിയും. ചേരുവകള്‍ നോക്കാം.

ഉപ്പിലിടാം

പഴുത്ത മാങ്ങ (നന്നായി പഴുത്തത് വേണ്ട), വിനാഗിരി, ഉപ്പ്, പച്ചമുളക്, ചൂടുവെള്ളം, ഗ്ലാസ് ജാര്‍ തുടങ്ങിയ സാധനങ്ങള്‍ മാത്രമാണ് പഴുത്ത മാങ്ങ ഉപ്പലിടാനായി വേണ്ടത്.

ചേരുവകള്‍

നിങ്ങള്‍ക്ക് വേണ്ട അത്രയും പഴുത്ത മാങ്ങ എടുത്ത് നന്നായി കഴുകിയെടുക്കാം. തൊലി കളഞ്ഞ് വേണം ഉപ്പലിടാന്‍. തൊലിയോടെ ഇടുന്നത് നന്നായിരിക്കില്ല.

കഴുകാം

കഴുകിയെടുത്ത മാങ്ങ ഗ്ലാസ് ജാറിലേക്ക് ഇടാം. ശേഷം ഇതിലേക്ക് ഉപ്പിട്ട് കൊടുക്കാം, ഉപ്പ് അമിതമാകരുത്. പാകത്തിന് ഇട്ടുകൊടുത്താല്‍ മതി. ശേഷം ആവശ്യത്തിന് വിനാഗിരി ഒഴിക്കാം.

പാത്രത്തിലിടാം

വിനാഗിരി ഒഴിച്ചതിന് ശേഷം തിളപ്പിച്ചാറിയ ചൂടുവെള്ളവും ഇതിലേക്ക് ഒഴിക്കേണ്ടതുണ്ട്. തിളച്ച വെള്ളം ഒഴിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാങ്ങ മുഴുവനായി മുങ്ങിക്കിടക്കാന്‍ പാകത്തിന് ഒഴിക്കാം.

ചൂടുവെള്ളം

ഇങ്ങനെ ഉപ്പിലിട്ട് വെച്ച മാങ്ങ നമുക്ക് പിന്നീട് എടുത്ത് കറിവെക്കാനും ആകുന്നതാണ്. മാങ്ങ ഇല്ലാത്ത കാലത്ത് കഴിക്കാനും കറിവെക്കാനും പെട്ടെന്ന് തന്നെ എല്ലാവരും മാങ്ങ ഉപ്പിലിട്ടോളൂ.

കറിവെക്കാം