28 SEPT 2025
TV9 MALAYALAM
Image Courtesy: Unsplash
മുടിക്ക് കട്ടിവയ്ക്കാനും വേഗം വളരാനും ഏറ്റവും നല്ല പ്രതിവിധിയാണ് റോസ്മേരി. റോസ്മേരി വെള്ളമോ എണ്ണയോ ആണ് സാധാരണ ഉപയോഗിക്കുക.
റോസ്മേരി തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. അങ്ങനെയെങ്കിൽ മുടി വളർച്ചയ്ക്കായി റോസ്മേരി സെറം തയ്യാറാക്കി നോക്കാം.
ആദ്യം അര കപ്പ് വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് 8-10 തുള്ളി ശുദ്ധമായ റോസ്മേരി അവശ്യ എണ്ണ ചേർത്തുകൊടുക്കുക.
അധിക ഫലത്തിനായി, 2-3 തുള്ളി പെപ്പർമിന്റ് ഓയിൽ ചേർക്കുക. ഇത് മുടിയിലെ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കാൻ വളരെ നല്ലതാണ്.
ചേരുവകൾ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ശേഷം ഇവ നല്ലൊരു കുപ്പിയിലേക്ക് മാറ്റുക. വായു കയറരുത്.
ഉപയോഗിക്കുന്ന നേരത്ത് 5-10 മിനിറ്റ് വരെ ഇത് തലയോട്ടിയിൽ പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്ത് കൊടുക്കുന്നത് വളരെ ഗുണപ്രദമാകുന്നു.
രാത്രി മുഴുവൻ പുരട്ടി നിൽക്കാം. അല്ലെങ്കിൽ ഒരു മണിക്കൂർ പുരട്ടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ 2-3 തവണ ഉപയോഗിക്കാം.
നിങ്ങൾക്ക് എണ്ണ പുരട്ടുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ ഇത്തരം പരീക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.