റംബുട്ടാൻ മരത്തിലെ കായ്കൾ പൊഴിയുന്നുണ്ടോ? 

15 July 2025

Nithya V

Pic Credit: Getty Images

ഏറെ രുചികരവും ആരോ​ഗ്യ ​ഗുണങ്ങളുമുള്ള പഴവർ​ഗമാണ് റംബുട്ടാൻ. കുറച്ച് കാലം മുമ്പ് നമുക്കത്ര പരിചയമില്ലായിരുന്നെങ്കിൽ ഇന്ന് ഒട്ടുമിക്ക വീടുകളിലും റംബുട്ടാൻ നട്ടിട്ടുണ്ട്.

റംബുട്ടാൻ

നല്ല പരിചരണം നൽകിയാലും റംബുട്ടാൻ മരത്തിലെ കായ്കൾ പൊഴിഞ്ഞ് പോകുന്നത് ഒട്ടുമിക്ക വീടുകളിലേയും പ്രധാന പ്രശ്നമാണ്.

പ്രശ്നം

അതിനാൽ റംബുട്ടാൻ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ.

പരിചരണം

കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ശരിയായ പോഷകങ്ങൾ ഉറപ്പാക്കണം. അവയുടെ കുറവ് കായ്കൾ കൊഴിഞ്ഞ് പോകുന്നതിന് കാരണമാകുന്നു.

പോഷകങ്ങൾ

മണ്ണിന്റെ പിഎച്ച് നില കുറയുന്നതാണ് മറ്റൊരു കാരണം. അതിനാൽ പിഎച്ച് നില നിലനിർത്താൻ ഡോളോമൈറ്റ് (ചുണ്ണാമ്പുകല്ല്) ഉപയോഗിക്കാം.

പിഎച്ച് നില

ഡോളോമൈറ്റിൽ കാൽസ്യം മഗ്‌നീഷ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. മരത്തിന്റെ വലിപ്പവും പ്രായവയും മനസിലാക്കി ഇവ ഉപയോഗിക്കാം.

ഡോളോമൈറ്റ്

നല്ലരീതിയിൽ റംബുട്ടാൻ കായ്കൾ പൊഴിയുന്നുണ്ടെങ്കിൽ കുമിൾനാശിനി സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്.

സ്പ്രേ

മറ്റൊരു പ്രധാനപ്പെട്ട കാര്യം കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതാണ്. അതുകൊണ്ട് മരങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.

നിപ