14 July 2025
Abdul Basith
Pic Credit: Getty Images
എളുപ്പത്തിൽ കേടാവുന്ന ഒരു പഴമാണ് വാഴപ്പഴം. എന്നാൽ, വാഴപ്പഴം എളുപ്പത്തിൽ കേടാവാതെ സൂക്ഷിക്കാൻ ചില മാർഗങ്ങളുണ്ട്.
വാഴപ്പഴത്തിൻ്റെ അറ്റം അലൂമിനിയം ഫോയിൽ കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ പൊതിയുക. ഇതിലൂടെ വേഗം പഴുക്കുന്നത് തടയാനാവും.
വാഴപ്പഴത്തിന് സൂര്യപ്രകാശം കൊള്ളിക്കരുത്. റൂം ടെമ്പറേച്ചറിൽ തന്നെ ഇത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ചൂട് തട്ടാതിരിക്കാനും ശ്രദ്ധിക്കണം.
ഫ്രിഡ്ജിൽ വച്ചാൽ പഴം മോശമാവുമെന്ന് പറയാറുണ്ട്. എന്നാൽ തൊലി കറുപ്പ് നിറമാകുമെങ്കിലും പഴത്തിന് ഒന്നോ രണ്ടോ ദിവസം കൂടി ആയുസ് ലഭിക്കും.
വാഴപ്പഴം തൂക്കിയിട്ടാൽ എയർ സർക്കുലേഷൻ വർധിച്ച് വേഗം പാടുകൾ ഉണ്ടാവുന്നത് തടയും. കടകളിൽ പഴം തൂക്കിയിടാൻ കാരണം ഇതാണ്.
ഓരോ പഴമായി സൂക്ഷിച്ചാൽ വേഗം പഴുക്കുന്നത് തടയാനാവും. ഓരോ പഴമായി സൂക്ഷിക്കുമ്പോൾ എതിലീൻ ഗ്യാസ് കുറയ്ക്കും.
പഴം തൊലി കളഞ്ഞ്, ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, വായു കടക്കാത്ത പാത്രത്തിൽ ഫ്രീസറിൽ സൂക്ഷിക്കുക. കുറേ നാൾ ഉപയോഗിക്കാം.
പഴം വാങ്ങുമ്പോൾ അധികം പഴുക്കാത്തത് നോക്കി വാങ്ങുക. ഇത് ശ്രദ്ധിച്ചാൽ സാവധാനം പഴുക്കുകയും കേടാവുന്നത് തടയുകയുമാവാം.