14 JULY 2025
TV9 MALAYALAM
Image Courtesy: Getty Images/Freepik
നിരവധി ആരോഗ്യ ഗുണമുള്ള ബീറ്റ്റൂട്ട് പലവിധത്തിൽ നാം കഴിക്കാറുണ്ട്. എന്നാൽ ഇവിടെ പറയുന്നത് ബീറ്റ്റൂട്ട് റൈസിനെ പറ്റിയാണ്. തയ്യാറാക്കാം.
ലഞ്ച്ബോക്സിനോ ഒരു ഡിന്നറിനോ അനുയോജ്യമായതും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഭക്ഷണമാണ് ബീറ്റ്റൂട്ട് റൈസ്.
1 കപ്പ് വേവിച്ച അരി,1 ബീറ്റ്റൂട്ട് അരിഞ്ഞത്, 1 ടേബിൾസ്പൂൺ എണ്ണയോ നെയ്യോ, കടുക്, 1 ടേബിൾസ്പൂൺ ജീരകം, 2 ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞ ഉള്ളി
1 പച്ചമുളക് കീറിയത്, 1/4 ടേബിൾസ്പൂൺ മഞ്ഞൾ പൊടി, 1/2 ടേബിൾസ്പൂൺ ചുവന്ന മുളക് പൊടി, ഉപ്പ് ആവശ്യത്തിന്, മല്ലിയില അരിഞ്ഞത്.
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിയ ശേഷം ജീരകവും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. കരിഞ്ഞ് പോകരുത്.
ശേഷം ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക. പിന്നീട് ബീറ്റ്റൂട്ട്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക.
ഇനി, വേവിച്ച അരി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി 2-3 മിനിറ്റ് വേവിക്കുക. തുടർന്ന് മല്ലിയില ചേർത്ത് ഇളക്കിയെടുക്കാം.