31 May 2025
Aswathy Balachandran
Image Courtesy: Freepik
മൺസൂൺകാലത്ത് പൊതുവേ ശുദ്ധജലം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന ചിന്ത നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ ജലജന്യ രോ ഗങ്ങൾക്കും ഇതിനൊപ്പം തന്നെ സാധ്യത കൂടുതലാണ്.
മൺസൂൺ കാലത്ത് വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് എങ്ങനെ എല്ലാം ശുദ്ധമാക്കാം എന്ന് നോക്കാം
അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാൻ ഫിൽട്ടറുകളിലൂടെ വെള്ളം കടത്തിവിടുക. ആക്റ്റിവേറ്റഡ് കാർബൺ, സെറാമിക്, മണൽ എന്നിവ ഉപയോഗിച്ചുള്ള ഫിൽട്ടറുകൾ ലഭ്യമാണ്.
ഇതിനായി മെക്കാനിക്കൽ ഫിൽട്ടറുകൾ, ആക്റ്റിവേറ്റഡ് കാർബൺ ഫിൽട്ടറുകൾ എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
ഓർഗാനിക് സംയുക്തങ്ങളും ക്ലോറിനും നീക്കം ചെയ്യാൻ മികച്ചതാണ് ഇവ. മറ്റൊന്ന് ഗ്രാവിറ്റി അധിഷ്ഠിത പ്യൂരിഫയറുകളാണ്. വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്നതിനാൽ ചിലവ് കുറവാണ് ഇതിന്.
ഉയർന്ന മർദ്ദം ഉപയോഗിച്ച് ഒരു നേർത്ത മെംബ്രേൻ വഴി വെള്ളം കടത്തിവിടുന്നു. ഇത് ലവണങ്ങൾ, കനത്ത ലോഹങ്ങൾ, രാസവസ്തുക്കൾ, രോഗാണുക്കൾ എന്നിവ നീക്കം ചെയ്യുന്നു.
മിക്കവാറും എല്ലാത്തരം മാലിന്യങ്ങളെയും നീക്കം ചെയ്യാൻ വളരെ ഫലപ്രദമാണ്. വെള്ളത്തിന്റെ രുചി ഗണ്യമായി മെച്ചപ്പെടുത്തുന്നു.
അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കളുടെ ഡിഎൻഎ നശിപ്പിക്കുന്നു. രാസവസ്തുക്കൾ ഇല്ലാതെ വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്.
ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആൻ്റിഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ