30 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
ഷവർമ്മ പ്രയിരാണ് ഏറെയും. കൊച്ചുകുട്ടികൾ മുതൽ മുതർന്നവർ വരെ ഇതിൻ്റെ ആരാധകരാണ്. നല്ല മിക്സിങ്ങുള്ള ഷവർമ്മ വീട്ടിൽ തയ്യാറാക്കിയാലോ.
ചിക്കൻ, കുരുമുളക് പൊടി, മഞ്ഞൾ പൊടി, മുളകുപൊടി, സവാള, ക്യാബേജ്, തക്കാളി, കാരറ്റ്, മയോണൈസ്, കുബൂസ്, ടൊമാറ്റോ കെച്ചപ്പ്.
മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച എല്ലില്ലാത്ത ചിക്കൻ നന്നായി ഫ്രൈ ചെയ്തെടുത്ത് മാറ്റുക.
വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു മാറ്റുക. എല്ലുകൾ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ശേഷം സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക.
ഈ മിക്സിങ്ങിലേക്ക് മയോണൈസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുത്താൽ ഷവർമ്മയ്ക്ക് ഉള്ളിൽ വയ്ക്കേണ്ട ഫില്ലിങ് റെഡി.
കുബൂസ് എടുത്ത് അതിനുമുകളിൽ മയോണൈസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക. ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോൾ ചെയ്തെടുക്കുക.