30 June 2025
Abdul Basith
Pic Credit: Unsplash
മഴക്കാലത്ത് ചൂട് കുറയുമെങ്കിലും മറ്റ് ചില ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഈ വീട് വൃത്തിയായി സൂക്ഷിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കാം.
വീടിനടുത്തുള്ള ഓടകൾ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാത്ത, അടഞ്ഞ ഓട മഴക്കാലത്ത് നിറഞ്ഞുകവിയാൻ സാധ്യതയുണ്ട്.
മേൽക്കൂരയിൽ ചോർച്ചയുണ്ടോ എന്ന് പരിശോധിച്ച് അത് പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ വീട്ടിലേക്ക് വെള്ളം ഇറങ്ങി കേടുപാടുകൾ സംഭവിക്കാം.
ജനാലകൾക്കും വാതിലുകൾക്കുമിടയിൽ വിടവുകളുണ്ടോ എന്ന് പരിശോധിക്കണം. ഈ വിടവുകൾ അടച്ച് ഉള്ളിലേക്ക് വെള്ളമെത്തുന്നത് തടയാം.
പറമ്പിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്നുറപ്പ് വരുത്തണം. വെള്ളം കൃത്യമായി ഒഴുകിപ്പോകുന്നില്ലെങ്കിൽ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കും.
വൈദ്യുതിമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും സുരക്ഷിതമായി സൂക്ഷിച്ച് ഷോർട്ട് സർക്യൂട്ടും ഇലക്ട്രിക്കൽ ഷോക്കും ഒഴിവാക്കാനാവും.
വീടിനുള്ളിലേക്ക് കീടങ്ങൾ പ്രവേസിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. വിടവുകൾ അടച്ചോ കീടനാശിനി ഉപയോഗിച്ചോ ഇത് ചെയ്യണം.
വീട് ഇടയ്ക്കിടെ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. ഫൗണ്ടേഷനും മതിലുകളും മേൽക്കൂരയുമൊക്കെ പരിശോധിച്ച് വേണ്ട മുൻകരുതലുകളെടുക്കണം.