28 June 2025

Nithya V

രുചിയിൽ മാത്രമല്ല, രോ ഗങ്ങളെ തുരത്താനും സീതപ്പഴം ബെസ്റ്റാ...

Image Courtesy: GettyImages

വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ സാധാരണയായി കണ്ട് വരുന്ന പഴവർ​ഗമാണ് സീതപ്പഴം. രുചികരമായ ഈ പഴം ഇഷ്ടപ്പെടുന്നവരാണ് ഏറെയും.

സീതപ്പഴം

എന്നാൽ രുചിയിൽ മാത്രമല്ല, ആരോ​ഗ്യ​ഗുണങ്ങളിലും സീതപ്പഴം മുന്നിൽ തന്നെയാണ്. അവയുടെ ചില ​ഗുണങ്ങൾ അറിയാം.

ഗുണങ്ങൾ

സീതപ്പഴത്തിലെ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

ആരോഗ്യം

സീതപ്പഴത്തിൽ കലോറി കുറവാണ്. ഇവ ധാരാളം കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം

‌‍സീതപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.  ഇവ ദഹനത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനപ്രശ്നങ്ങൾ മാറ്റുകയും ചെയ്യുന്നു.

ദഹനം

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സീതപ്പഴം. ഇത് രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു.

പ്രതിരോധശേഷി

അൾസറിനെയും അസിഡിറ്റിയെയും നിയന്ത്രിക്കാനും ഹീമോഗ്ലോബിന്റെ അളവിനെ ക്രമപ്പെടുത്താനും സീതപ്പഴത്തിന് കഴിയും.

അസിഡിറ്റി

ഇവയിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകൾ