29 June 2025
TV9 MALAYALAM
Image Courtesy: GettyImages
മഴക്കാലമായാൽ മഴയോടൊപ്പം ചില രോഗങ്ങളും പിടിപെടാറുണ്ട്. എന്നാൽ ഇവയെ ചെറുത്തെ മതിയാകു. ഈ ഭക്ഷണങ്ങൾ ശീലമാക്കു.
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന 7 സൂപ്പർഫുഡുകൾ ഏതെല്ലാമെന്ന് നോക്കാം.
ഇതിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, അണുബാധകൾക്കെതിരെ പോരാടുന്നതിന് ആവശ്യമായ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും.
അലിസിൻ സമ്പുഷ്ടമായ വെളുത്തുള്ളി വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാൻ സഹായിക്കുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തെയും കാക്കും.
ഇതിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുണ്ട്. ഇത് അണുബാധയെ ചെറുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നു.
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് കാക്കും.
വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. രോഗപ്രതിരോധ പ്രവർത്തനവും ചർമ്മ സംരക്ഷണ ആരോഗ്യവും നിലനിർത്താൻ ബദാം നല്ലതാണ്.
സാൽമൺ, അയല, മത്തി എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. അവ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.