02 JUNE 2025

TV9 MALAYALAM

ഒന്നും നോക്കണ്ട കഴിച്ചോളൂ! ഈ ഭക്ഷണങ്ങളിലുണ്ട് ധാരാളം ഇരുമ്പ്.  

Image Courtesy: FREEPIK

ചുവന്ന രക്താണുക്കളിലെ ഒരു പ്രോട്ടീനായ ഹീമോഗ്ലോബിൻ നിർമ്മിക്കുന്നതിലും, ശാരീരിക വളർച്ചയ്ക്കും ഒരു സുപ്രധാന ധാതുവാണ് ഇരുമ്പ്.

ഇരുമ്പ്

ചുവപ്പ് മാംസം ഇരുമ്പിന്റെ ഏറ്റവും മികച്ച ഉറവിടമാണ്. 100 ഗ്രാം ബീഫിൽ 3.25 മില്ലിഗ്രാം ഇരുമ്പും, 100 ഗ്രാം ആട്ടിൻ സ്റ്റീക്കിൽ 2.68 മില്ലിഗ്രാം ഇരുമ്പും ഉണ്ട്.

ചുവന്ന മാംസം

ഭക്ഷയോ​ഗ്യമായ മൃ​ഗങ്ങളുടെ കരൾ തുടങ്ങിയ അവയവങ്ങളിലും ഇരുമ്പ് ധാരാളമുണ്ട്. ഓരോ 3 ഔൺസ് വേവിക്കുമ്പോഴും 1.8 മുതൽ 1.9 മില്ലിഗ്രാം വരെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

കരൾ

കക്കയിറച്ചി പോലുള്ള കടൽ ഭക്ഷണത്തിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യും.

കടൽ ഭക്ഷണം

ഇരുമ്പടങ്ങിയ മറ്റൊരു ഭക്ഷണമാണ് വൈറ്റ് ബീൻസ്, 1 കപ്പിൽ 8 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. സൂപ്പ്, സലാഡുകൾ തുടങ്ങിയവയിൽ ഇത് ഉപയോ​ഗിക്കാം.

വൈറ്റ് ബീൻസ്

ഇലക്കറികൾ എല്ലായ്പ്പോഴും ആരോഗ്യകരമായ ഭക്ഷണമാണ്. പ്രത്യേകിച്ച് ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണത്തിന് ചീര അനുയോജ്യമാണ്.

ചീര

കൊക്കോ സോളിഡ് അടങ്ങിയ ഒരു ഔൺസ് ഡാർക്ക് ചോക്ലേറ്റിൽ 2 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് ലഭിക്കാൻ നല്ലൊരു മാർ​ഗമാണ്.

ഡാർക്ക് ചോക്ലേറ്റ്

2 മില്ലിഗ്രാം ഇരുമ്പ് നൽകാൻ അര കപ്പ് കിഡ്നി ബീൻസ് അത്യുത്തമമാണ്. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ അവ ഉപയോ​ഗിക്കുക. 

ബീൻസ്