08 JAN 2026

TV9 MALAYALAM

ദോശ കല്ലിൽ ഒട്ടിപ്പിടിച്ച് കുളമാകില്ല;  ഈ വഴികൾ പരീക്ഷിക്കൂ.

 Image Courtesy: Getty Images

പലഹാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ദോശ. ദോശകല്ലിൽ ഒട്ടിപിടിച്ചു ആകെ കുളമാകുന്നു എന്നതാണ് ആകെയുള്ള പരാതി. ഇതെങ്ങനെ പരിഹരിക്കാം.

ദോശ

ദോശക്കല്ല് ചൂടാകുമ്പോൾ തന്നെ അല്പം വെള്ളം തളിക്കുക. ശേഷം കുറച്ചു നല്ലെണ്ണ ദോശ കല്ലിൽ നന്നായി തേച്ചു കൊടുക്കുക.

നല്ലെണ്ണ

പിന്നീട് അരിമാവ് ദോശ കല്ലിലേക്ക് വൃത്താകൃതിയിൽ പരത്തി കൊടുക്കാവുന്നതാണ്. ഒട്ടും ഒട്ടിപിടിക്കാതെ ദോശ ചുട്ടെടുക്കാൻ സാധിക്കും.

ചുട്ടെടുക്കാൻ

തൊലി കളയാതെ സവാള രണ്ടായി മുറിച്ച ശേഷം ഒരു കഷ്ണത്തിൽ ഫോർക് കുത്തുക. ചൂടായ ദോശക്കല്ലിൽ സവാള തേച്ചു കൊടുക്കുക.

സവാള

ശേഷം കല്ലിലേക്ക് ദോശമാവ് ഒഴിച്ച് നന്നായി പരത്തി കൊടുക്കുക. നല്ല ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഉണ്ടാക്കി എടുക്കുവാൻ കഴിയും.

മാവൊഴിക്കാം

ചൂടായ ദോശക്കല്ലിൽ കുറച്ചു വെള്ളം തളിച്ച ശേഷം ദോശ ചുടാൻ ശ്രമിക്കുക. ഇത് കല്ലിന്റെ ചൂടിനെ ക്രമീകരിച്ചു ദോശ ഒട്ടിപിടിക്കാതെ ചുട്ടെടുക്കാൻ സഹായിക്കും.

വെള്ളം

ദോശമാവിന് അരയ്ക്കുമ്പോൾ പശയില്ലാത്ത അരി തിരഞ്ഞെടുക്കുക. കല്ലിലേക്ക് ഒഴിച്ച മാവിന് മുകളിൽ അല്പെ നെയ് ചേർക്കുന്നതും നല്ലതാണ്.

പശ