03 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
നമ്മളാരും അധികം ഉപയോഗിക്കാത്ത ഒന്നാണ് സോയ ഓയിൽ. എന്നാൽ അടുത്തിടെയായി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ എണ്ണ.
സോയ ഓയിൽ സാധാരണയായി പാചകത്തിനാണ് ഉപയോഗിക്കുന്നത്. വളരെയധികം ഗുണങ്ങളടങ്ങിയ ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഇവ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങളും, എങ്ങനെ ഇവ പാചകത്തിൽ ഉൾപ്പെടുത്താമെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
സോയാ എണ്ണ ഹൃദയത്തിന് ഉത്തമമാണ്. പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സാന്നിധ്യമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുന്നത്.
ഹൃദ്രോഗ സാധ്യത പോലും തടയാൻ കഴിയുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കും.
വിറ്റാമിൻ കെ യുടെ സമ്പന്നമായ ഉറവിടമായതിനാൽ സോയ എണ്ണ, അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. ഒടിവുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
സോയ എണ്ണ ചർമ്മത്തിനും ആരോഗ്യകരമാണ്. വിറ്റാമിൻ ഇ, ആന്റി-ഇൻഫ്ലമേറ്ററി പോഷകങ്ങളുടെയും സാന്നിധ്യമാണ് ഇതിനെ ചർമ്മ ആരോഗ്യത്തിന് മികച്ചതാക്കുന്നത്.
മുടി കൊഴിച്ചിലിന് ഏറ്റവും നല്ലതാണ് സോയ ഓയിൽ. ഒമേഗ-3, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും.