11 November 2026
Prasanth Kumar
Photo Credit: Amazon
ആപ്പിൾ ഐഫോൺ 16 സീരീസിന്റെ ഭാഗമായി 2024 സെപ്റ്റംബറിൽ അവതരിപ്പിച്ച സ്റ്റാന്റേർഡ് മോഡലാണ് ഐഫോൺ 16.
ഐഫോൺ 16 മോഡലിന് ആമസോൺ ഇപ്പോൾ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. പരിമിത കാലത്തേക്കായിരിക്കും ഈ ഡീൽ ലഭ്യമാകുക.
ഐഫോൺ 16യുടെ 128ജിബി അടിസ്ഥാന മോഡൽ 79999 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇത് 68999 രൂപ വിലയിൽ കിട്ടും.
ഐഫോൺ 16 ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്, 2000nits പീക്ക് ബ്രൈറ്റ്നസ് സഹിതമാണ് ഇത് എത്തുന്നത്. ആക്ഷൻ ബട്ടൺ ഫീച്ചറും ഈ മോഡലിലുണ്ട്.
സെക്കൻഡ് ജെൻ 3nm സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആപ്പിളിൻ്റെ A18 ചിപ്‌സെറ്റാണ് ഐഫോൺ 16 മോഡലിൽ ഉള്ളത്.
48MP മെയിൻ ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ, 12MP ഫ്രണ്ട് ക്യാമറ എന്നിവ ഐഫോൺ 16-ന്റെ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.
25W- 30W വരെ അഡാപ്റ്റർ, USB-C ഫാസ്റ്റ് ചാർജിംഗ്, ലിഥിയം-അയൺ ബാറ്ററി, IP68, സ്റ്റീരിയോ സ്പീക്കറുകൾ, 5G എന്നിവ ഇതിലുണ്ട്.
ഐഫോൺ 16 മോഡലിന് 147.6×71.6×7.80mm വലിപ്പവും 170g ഭാരവും ആണ് ഉള്ളത്. അഞ്ച് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.