ഐഫോൺ 16 പ്രോ ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ

26 June 2025

Abdul Basith

Pic Credit: Getty Images

ഐഫോൺ 16 ആണ് ഐഫോണിൻ്റെ ഏറ്റവും പുതിയ സീരീസ്. ഐഫോൺ 16ലെ മോഡലായ ടോപ് വേരിയൻ്റുകളിൽ ഒന്നാണ് ഐഫോൺ 16 പ്രോ.

ഐഫോൺ 16

ഐഫോൺ 16 പ്രോയ്ക്ക് ഇപ്പോൾ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. എക്കാലത്തെയും ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഈ മോഡൽ ലഭിക്കുക.

വിലക്കിഴിവ്

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് ഈ ഓഫർ ഉള്ളത്. 10,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ആണ് ഇപ്പോൾ ഈ മോഡലിന് ലഭിക്കുക.

ഫ്ലിപ്കാർട്ട്

1,19,900 രൂപയ്ക്കാണ് ഐഫോൺ 16 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. നിലവിലെ വിലക്കിഴിവ് പരിഗണിക്കുമ്പോൾ ഈ വില 1,09,900 രൂപ ആയി.

വില

ഈ വിലക്കിഴിവിനൊപ്പം ബാങ്ക് ഓഫറുകളും ലഭിക്കും. ഐസിഐസിഐ, ആക്സിസ്, കൊടാങ്ക് ബാങ്ക് കാർഡ് ഓഫറുകളാണ് ഫോണിന് ലഭിക്കുക.

ബാങ്ക് ഓഫർ

ഈ പ്രത്യേക ബാങ്ക് കാർഡുകൾക്ക് 3000 രൂപ വിലക്കിഴിവ് ലഭിക്കും. ഇതോടെ ഐഫോൺ 16 പ്രോയുടെ അവസാന വില 1,06,900 രൂപയായി.

അവസാന വില

ഈ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത് ഐഫോൺ 16 പ്രോയുടെ 128 ജിബി വേരിയൻ്റിനാണ്. മറ്റ് വേരിയൻ്റുകൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

മോഡൽ

6.3 ഇഞ്ച് ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, തിന്നൽ ബെസൽസ് എന്നിങ്ങനെ പല സവിശേഷതകളുമുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണ് ഐഫോൺ 16 പ്രോ.

സ്പെക്സ്