25 June 2025
Nithya V
Image Courtesy: Getty Images
ഓവർ തിങ്കിങ് പലരുടെയും പ്രശ്നമാണ്. ഇത് നിങ്ങളുടെ മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഭഗവത്ഗീതയിൽ അമിത ചിന്ത അകറ്റാനുള്ള പ്രതിവിധികൾ പരാമർശിക്കുന്നു അവ ഏതെല്ലാം എന്ന് നോക്കാം.
നിനക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക ഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് ഭഗവത് ഗീതയിൽ പറയുന്നു.
ഫലത്തെക്കുറിച്ച് ചിന്തിക്കുന്നത് ഭീതിക്കും മാനസിക സംഘർഷത്തിനും കാരണമാകുന്നു അതിനാൽ കർമ്മത്തിൽ ശ്രദ്ധ നൽകുക.
ധ്യാനം, യോഗം എന്നിവയിലൂടെ ശാന്തമായ മനസ്സിനെ വളർത്തിയെടുക്കാൻ ശ്രമിക്കണം എന്നും ഭഗവത് ഗീതയിൽ പറയുന്നു.
നിങ്ങളാരാണെന്നും നിങ്ങളുടെ ശക്തി എന്താണെന്ന് സ്വയം തിരിച്ചറിയുക. ഇത് അമിത ചിന്ത അകറ്റാൻ സഹായിക്കും.
പരാജയം ജീവിതത്തിൻറെ ഭാഗമാണ് അതിനാൽ അവയെക്കുറിച്ച് ആലോചിക്കേണ്ടതില്ല ആത്മാർത്ഥമായി പരിശ്രമിച്ച് ലക്ഷ്യം പൂർത്തിയാക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളുടെ വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.