25 June 2025
TV9 MALAYALAM
Image Courtesy: Getty
മലമൂത്ര വിസര്‍ജ്ജനം കൃത്യമായി നടത്തേണ്ടത് ആവശ്യമാണ്. മലമൂത്ര വിസര്‍ജ്ജനത്തില്‍ തടസം നേരിടുന്നത് പലതിന്റെയും ലക്ഷണമാകാം
മലമൂത്ര വിസര്‍ജ്ജനം പലര്‍ക്കും പല രീതിയിലാണ്. ചിലര്‍ക്കും ഒരു ദിവസം കൂടുതല്‍ തവണ വേണ്ടി വരും. ചിലര്‍ക്ക് ഒറ്റത്തവണയും.
പതിവില്‍ നിന്നു വ്യത്യസ്തമായി കൂടുതലോ, അല്ലെങ്കില്‍ കുറവോ ആണ് വിസര്‍ജ്ജനം സാധ്യമാകുന്നതെങ്കില്‍ വിദഗ്‌ധോപദേശം തേടുന്നത് നല്ലതാണ്.
ചിലര്‍ക്ക് വീടിന് പുറത്തിറങ്ങിയാല്‍ ടോയ്‌ലറ്റില്‍ പോകാനുള്ള പ്രവണത കൂടുതലാണ്. പ്രത്യേകിച്ചും ഷോപ്പിങിന് പോകുമ്പോള്‍
ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി പറയാൻ പ്രയാസമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹാബ്ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു
മാരിക്കോ ഓക്കി പ്രതിഭാസം എന്നാണ് ഇത് അറിയപ്പെടുന്നതെന്ന് ഡോ. ജോസഫ് സൽഹാബ് പറയുന്നു. പുസ്തകശാലകളില്‍ പ്രവേശിക്കുമ്പോഴാണ് ചിലര്‍ക്ക് ഇത് കൂടുതലായും അനുഭവപ്പെടുന്നത്
വെളിച്ചം, കാപ്പിയുടെ ഗന്ധം, പുതിയ പുസ്തകങ്ങളുടെ ഗന്ധം എന്നിവ പോലുള്ള ഏതെങ്കിലും തരത്തിലുള്ള ഉത്തേജനങ്ങള്‍ മൂലമാകാം ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ഷോപ്പിങ് ഉള്‍പ്പെടെ നടത്തുമ്പോഴുള്ള എക്‌സൈറ്റ്‌മെന്റ്, അഡ്രിനാലിന്‍ റഷ് തുടങ്ങിയവ ഉണ്ടാക്കുന്ന സ്റ്റിമുലേറ്ററി എഫക്ടും കാരണമാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു